തീവ്രവാദം ഏത് രൂപത്തിലായാലും മാനവികതയ്ക്ക് എതിരാണ്, ലോകം അത് തിരിച്ചറിയുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തീവ്രവാദം ലോകത്തെവിടെയായാലും, ഏത് രൂപത്തില്‍ ആയാലും മാനവികതയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഇത് സമാധാനത്തിന്റെ സാഹോദര്യത്തിന്റെ സമയമാണ്. ഒരുമിച്ച് നടന്ന് കൊണ്ട് നമുക്ക് മുന്നേറാമെന്നും മോദി പറഞ്ഞു.
ലോകത്തിന്റെ ഏത് ഭാഗത്ത് യുദ്ധങ്ങളും, ഏറ്റുമുട്ടലുകളും നടന്നാലും ലോകത്തെ അത് മൊത്തത്തില്‍ ബാധിക്കും. എല്ലാവരും അതില്‍ ബുദ്ധിമുട്ടേണ്ടി വരും. ആര്‍ക്കും ആ ഏറ്റുമുട്ടല്‍ കൊണ്ട് നേട്ടമുണ്ടാകാന്‍ പോകുന്നില്ല. മാനവികയ്ക്ക് ഊന്നിയുള്ള സമീപനമാണ് ഇപ്പോള്‍ വേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ ഒന്‍പതാമത് ജി20 പാര്‍ലമെന്റ് സ്പീക്കേഴ്സ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ആഗോള വിശ്വാസ്യത നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങളെല്ലാം നമ്മള് മാറ്റിയെടുക്കണം. സാഹോദര്യവും സമാധാനവുമാണ് ലോകത്തിന് ആവശ്യമെന്നും മോദി അഭിസംബോധനയില്‍ പറഞ്ഞു. ഇരുപത് വര്‍ഷം മുമ്പ് നടന്ന പാര്‍ലമെന്റ് ആക്രമണത്തെ കുറിച്ചും മോദി പ്രസംഗത്തില്‍സൂചിപ്പിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം കാരണം നിരപരാധികളായ ആയിരങ്ങളാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

തീവ്രവാദം എത്ര വലിയ വെല്ലുവിളിയാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. ലോകത്തെവിടെയായാലും, ഏത് രൂപത്തിലായാലും, തീവ്രവാദം മാനവികതയ്ക്ക് എതിരാണ്. തീവ്രവാദത്തിന്റെ വ്യാഖ്യാനത്തില്‍ ഇതുവരെ അഭിപ്രായ ഐക്യം കൊണ്ടുവരാന്‍ സാധിക്കാത്തത് സങ്കടകരമാണ്. മാനവികയുടെ ശത്രുക്കള്‍ ഈ അവസരം മുതലെടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ലോകത്തുള്ള എല്ലാ പാര്‍ലമെന്റുകളും തീവ്രവാദത്തെ എങ്ങനെ ഒരുമിച്ച് നേരിടാമെന്ന കാര്യം ചിന്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ജി20 പ്രസിഡന്‍സി ഇന്ത്യക്ക് ലഭിച്ചത് വലിയ ആഘോഷമായിരുന്നു. ആ ആഘോഷങ്ങള്‍ കൂടുതല്‍ വലുതാക്കിയത് ചാന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നൂറ് കോടി പേര് വോട്ട് രേഖപ്പെടുത്തും. ജി20 പാര്‍ലമെന്റുകളിലെ അംഗങ്ങളെ അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് കാണാന്‍ ഞാന്‍ ക്ഷണിക്കുകയാണ്. ഇന്ത്യ ഇതുവരെ 17 പൊതു തെരഞ്ഞെടുപ്പുകളും, മുന്നൂറിലേറെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഇവിഎമ്മുകളുടെ ഉപയോഗം തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ സുതാര്യതയും, കൂടുതല്‍ മികവ് കൊണ്ടുവന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി20 അംഗ രാജ്യങ്ങളിലെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെയും പാര്‍ലമെന്റുകളിലെ സ്പീക്കര്‍മാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. പാന്‍ ആഫ്രിക്കന്‍ പാര്‍ലമെന്റും ആദ്യമായി പി20 യോഗത്തിന്റെ ഭാഗമായി. നേരത്തെ ആഫ്രിക്കന്‍ യൂണിയന് ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലൂടെ അംഗമായി മാറിയിരുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications