കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദത്തിനെതിരെ പോരാടാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ ഒന്നിക്കണം: മോദി

Google Oneindia Malayalam News

നെയ്‌റോബി: ഭീകരവാദത്തിനെതിരെ പോരാടാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കെനിയയില്‍ എത്തിയ പ്രധാനമന്ത്രി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കക്കുകയായിരുന്നു.

മോദിയുടെ തിളങ്ങും മാഡിബ ഷര്‍ട്ടിന് ട്വിറ്ററില്‍ ട്രോളോട് ട്രോള്‍.. എന്താണീ മാഡിബ ഷര്‍ട്ട്?മോദിയുടെ തിളങ്ങും മാഡിബ ഷര്‍ട്ടിന് ട്വിറ്ററില്‍ ട്രോളോട് ട്രോള്‍.. എന്താണീ മാഡിബ ഷര്‍ട്ട്?

ഭീകരവാദവും ആഗോളതാപനവും മാനവരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഇതിന് പരിഹാരം കാണാന്‍ ലോകരാജ്യങ്ങള്‍ ഒത്തൊരുമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ലോകം ഇന്ത്യയെ വ്യത്യസ്തമായിട്ടാണ് കാണുന്നത്. ഇതില്‍ എല്ലാ ഇന്ത്യകാര്‍ക്കും അഭിമാനിക്കാം.

Narendra Modi

ഇന്ന് ലോകത്തിന്റെ ഏത് ഭാഗത്തും തല ഉയര്‍ത്തിപിടിച്ച് ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാമെന്നും മോദി പറഞ്ഞു. ഗുജറാത്ത് പോലുള്ള ചെറിയ സംസ്ഥാനത്ത് നിന്നൊരാള്‍ പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യാനാണ് സാധിക്കുക? 2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇത്തരം പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തെ എന്റെ ഭരണത്തിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ലോകം ഇന്ന് സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് കടന്ന് പോകുന്നത്. അപ്പോഴും ഇന്ത്യ 7.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി. ഇത് പ്രശംസയര്‍ഹികുന്ന വിഷയമാണ്. എട്ട് ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.

സ്മൃതി ഇറാനിയെ അറസ്റ്റ് ചെയ്യണമെന്ന് രോഹിത് വെമുലയുടെ അമ്മ, നിഷ്‌കളങ്കയെന്ന് ലാലു!സ്മൃതി ഇറാനിയെ അറസ്റ്റ് ചെയ്യണമെന്ന് രോഹിത് വെമുലയുടെ അമ്മ, നിഷ്‌കളങ്കയെന്ന് ലാലു!

'വസുദൈവ കുടുംബകം' എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാര്‍. അതുകൊണ്ട് തന്നെ സ്വന്തം കാര്യം മാത്രം നോക്കാന്‍ ഇന്ത്യക്കാകില്ല. ആഫ്രിക്കയുമായുള്ള ബന്ധം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Describing terrorism as one of the two major challenges facing the world, Prime Minister Narendra Modi said on Sunday that all forces believing in humanity must come together to defeat this “anti-humanity” menace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X