ജമ്മു കശ്മീരില്‍ സൈന്യം അഞ്ച് പേരെ വധിച്ചു:കൊല്ലപ്പെട്ടത് ഭീകരനും അനുയായികളും!!
ഷോപ്പിയാൻ: ജമ്മുകശ്മീരില്‍ ഭീകരനുള്‍പ്പെടെ അഞ്ച് പേരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. മൊബൈല്‍ വാഹന ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് നല്കിയ തിരിച്ചടിയിലാണ് അഞ്ച് പേരെ വധിച്ചതെന്നാണ് സുരക്ഷാ സേന ചൂണ്ടിക്കാണിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ദക്ഷിണ കശ്മീരില്‍ വച്ചാണ് ഭീകരനും സഹായികളും ഉള്‍പ്പെടെ അഞ്ച് പേരെ സൈന്യം വധിക്കുന്നത്. കൊല്ലപ്പെട്ട ഭീകരന് ഷോപ്പിയാന്‍ സ്വദേശിയായ ഷാഹിദ് അഹ്മദ് ധറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയുധങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അഞ്ച് പേരില്‍ നാലാമന്റെ മൃതദേഹം ഒരു വാഹനത്തില്‍ നിന്നാണ് കണ്ടെടുത്തിട്ടുളളത്. ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഇതെന്നാണ് വിവരം. രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്.
എന്നാല്‍ സൈന്യം വധിച്ചിട്ടുള്ളത് സാധാരണക്കാരനെയാണെന്ന് ആരോപിച്ച് പ്രദേശത്ത് പ്രതിഷേധം ഉടലെടുത്തിരുന്നു. അടുത്ത കാലത്തായി രണ്ടാം തവണയാണ് കശ്മീരില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു. 2018 ജനുവരിയിലും കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈന്യം നടത്തിയ വെടിവെയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. ഇതോടെ ജനങ്ങള്‍ സൈന്യത്തിന് നേരെ കല്ലെറിയുകയായിരുന്നു.

സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പോലീസ് സംഭവത്തില്‍ സൈന്യത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹന വ്യൂഹത്തിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തത്. എന്നാല്‍ സൈനികന്റെ പിതാവിന്റെ അപ്പീലിലില്‍ സുപ്രീം കോടതി എഫ്ഐആര്‍ സ്റ്റേ ചെയ്യുകയായിരുന്നു. എന്നാല്‍ ഞായറാഴ്ചത്തെ സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സൈന്യം വധിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരികയാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications