കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ സൈന്യം അഞ്ച് പേരെ വധിച്ചു:കൊല്ലപ്പെട്ടത് ഭീകരനും അനുയായികളും!!

Google Oneindia Malayalam News

ഷോപ്പിയാൻ: ജമ്മുകശ്മീരില്‍ ഭീകരനുള്‍പ്പെടെ അ‍ഞ്ച് പേരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. മൊബൈല്‍ വാഹന ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് നല്‍കിയ തിരിച്ചടിയിലാണ് അഞ്ച് പേരെ വധിച്ചതെന്നാണ് സുരക്ഷാ സേന ചൂണ്ടിക്കാണിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ദക്ഷിണ കശ്മീരില്‍ വച്ചാണ് ഭീകരനും സഹായികളും ഉള്‍പ്പെടെ അഞ്ച് പേരെ സൈന്യം വധിക്കുന്നത്. കൊല്ലപ്പെട്ട ഭീകരന്‍ ഷോപ്പിയാന്‍ സ്വദേശിയായ ഷാഹിദ് അഹ്മദ് ധറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയുധങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അഞ്ച് പേരില്‍ നാലാമന്റെ മൃതദേഹം ഒരു വാഹനത്തില്‍ നിന്നാണ് കണ്ടെടുത്തിട്ടുളളത്. ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഇതെന്നാണ് വിവരം. രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്.

കാലില്‍ സ്വര്‍ണ്ണ പാദസരമണിയുന്നത് ദോഷം!! ഹിന്ദുക്കള്‍ക്ക് നിഷിദ്ധം! ശാസ്ത്രം പറയുന്നത്കാലില്‍ സ്വര്‍ണ്ണ പാദസരമണിയുന്നത് ദോഷം!! ഹിന്ദുക്കള്‍ക്ക് നിഷിദ്ധം! ശാസ്ത്രം പറയുന്നത്

എന്നാല്‍ സൈന്യം വധിച്ചിട്ടുള്ളത് സാധാരണക്കാരനെയാണെന്ന് ആരോപിച്ച് പ്രദേശത്ത് പ്രതിഷേധം ഉടലെടുത്തിരുന്നു. അടുത്ത കാലത്തായി രണ്ടാം തവണയാണ് കശ്മീരില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു. 2018 ജനുവരിയിലും കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈന്യം നടത്തിയ വെടിവെയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. ഇതോടെ ജനങ്ങള്‍ സൈന്യത്തിന് നേരെ കല്ലെറിയുകയായിരുന്നു.

indian-army

സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പോലീസ് സംഭവത്തില്‍ സൈന്യത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹന വ്യൂഹത്തിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തത്. എന്നാല്‍ സൈനികന്റെ പിതാവിന്റെ അപ്പീലിലില്‍ സുപ്രീം കോടതി എഫ്ഐആര്‍ സ്റ്റേ ചെയ്യുകയായിരുന്നു. എന്നാല്‍ ഞായറാഴ്ചത്തെ സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സൈന്യം വധിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരികയാണ്.

English summary
A terrorist and four others were killed as security forces said they responded to an attack on a mobile vehicle checkpost in south Kashmir's Shopian on Sunday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X