ഓസ്ട്രേലിയയിലെ ഭീകരാക്രമണം; പ്രതിക്ക് ഹൈദരാബാദില്‍ വേരുകള്‍; ആറു തവണ ഇന്ത്യയിലെത്തി
ഹൈദരാബാദ്: ഓസ്ട്രേലിയയെ ഞെട്ടിച്ച ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സിഡ്നിയില്‍ ജൂതരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ ഒരു പ്രതി ഇന്ത്യക്കാരന്. ഹൈദരാബാദില്‍ വേരുകളുള്ള സാജിദ് അക്രമും മകനുമാണ് സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂതര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഡിസംബര്‍ 14-ന് നടന്ന വെടിവയ്പ്പില്‍ വിവിധ പ്രായത്തിലുള്ള 15 പേര് കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് ഓസ്ട്രേലിയയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഓസ്ട്രേലിയന്‍ പൊലീസിന്റെ തിരിച്ചുള്ള വെടിവയ്പ്പില്‍ 50-കാരനായ സാജിദ് കൊല്ലപ്പെട്ടു. ഇയാളുടെ മകന് 24കാരനായ നവീദ് വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുമെന്ന് സിഡ്നി പൊലീസ് അറിയിച്ചു.
ഹൈദരാബാദില്‍ ബികോം വിദ്യാഭ്യാസത്തിനു ശേഷം 1998 നവംബറിലാണ് സാജിദ് ഓസ്ട്രേലിയയിലേക്കു കുടിയേറുന്നത്. ഇയാളുടെ കൈയില്‍ ഇപ്പോഴും ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹൈദരാബാദിലെ കുടുംബവുമായി സാജിദിന് പരിമിതമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്.

ഓസ്ട്രേലിയന്‍ പൗരത്വമുള്ള സാജിദിന്റെ ഭാര്യ യൂറോപ്യന്‍ വംശജയാണ്. ദമ്പതികള്‍ക്ക് മകനെക്കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കാനുമായി ആറ് തവണ മാത്രമാണ് ഇന്ത്യയില്‍ എത്തിയത്. പിതാവിന്റെ മരണത്തിന് പോലും ഇന്ത്യയില്‍ എത്തിയിട്ടില്ലെന്ന് തെലങ്കാന പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആക്രമണത്തില്‍ പങ്കാളിയായ മകന് നവീദ് അക്രം നിലവില്‍ കനത്ത പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിഡ്നിയില്‍ ജൂതരുടെ ആഘോഷമായ ഹനൂക്ക ആചരണത്തിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. 10 വയസുള്ള കുട്ടി മുതല്‍ 87 വയസുള്ളയാള്‍ വരെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരായാണ് സാജിദ് പ്രതിയും ഭീകരാക്രമണം നടത്തിയതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി മാധ്യങ്ങളോടു പറഞ്ഞു.
ആക്രമണത്തിന് തൊട്ടുമുമ്പ് സാജിദ് ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ ബ്യൂറോ സ്ഥിരീകരിച്ചിരുന്നു. സാജിദ് അക്രവും മകനും ഈ വര്‍ഷം നവംബര്‍ ഒന്നിനാണ് സിഡ്നിയില്‍ നിന്ന് ഫിലിപ്പീന്‍സിലെ ദാവോയിലേക്കു യാത്ര ചെയ്തത്. നവംബര്‍ 28-ന് സിഡ്നിയിലേക്കുള്ള മടങ്ങി. സാജിദ് ഇന്ത്യന്‍ പാസ്പോര്‍ട്ടിലാണ് യാത്ര ചെയ്തതെങ്കില്‍, മകന് നവീദ് ഫിലിപ്പീന്‍സിലേക്കുള്ള യാത്രയ്ക്ക് ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടാണ് ഉപയോഗിച്ചത്.
സംശയനിഴലില്‍ ഫിലിപ്പീന്‍സ് യാത്ര
അതേസമയം, ഫിലിപ്പീന്‍സില്‍ സാജിദും മകനും ഒരു മാസത്തോളം താമസിച്ചതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നാണ് ഫിലിപ്പീന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നതെങ്കിലും ഈ യാത്ര ഇപ്പോള്‍ സംശയനിഴലിലാണ്. മിന്‍ഡാനാവോ ദ്വീപിലെ ഏറ്റവും വലിയ നഗരമായ ദാവോയിലേക്കാണ് ഇരുവരും യാത്ര ചെയ്തത്. കത്തോലിക്കാ വിശ്വാസികള്‍ കൂടുതലുള്ള ഫിലിപ്പീന്‍സില്‍ ഈ പ്രദേശം മാത്രം ഇസ്ലാമിക് സ്റ്റേറ്റ് പ്രത്യയശാസ്ത്രത്തിന് വളക്കൂറുള്ള മണ്ണാണ്. ഇവിടുത്തെ സങ്കീര്‍ണമായ ഭൂപ്രകൃതിയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ വിദേശത്തു നിന്നുള്ളവര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിതാവിന്റെയും മകന്റെയും യാത്രയില്‍ ഓസ്ട്രേലിയന്‍ പൊലീസ് സംശയം ഉന്നയിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications