കശ്മീരിൽ ഭീകരാക്രമണം; 5 സിആർപിഫ് ജവാന്മാർക്ക് വീരമൃത്യു, 3 ജവാൻമാർക്ക് പരിക്ക്, ഒരു ഭീകരൻ മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരുടെ വെടിവെപ്പ്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഘർഷത്തിൽ 5 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു.
മൂന്ന് ജവാന്മാർക്ക് പരിക്കേറ്റെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനന്തനാഗിലെ കെ.പി.ചൗക്കിലാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനന്ത്നാഗ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കും പരുക്കേറ്റിട്ടുണ്ട്. ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തി.












Click it and Unblock the Notifications