ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; മൂന്ന് ബിജെപി പ്രവര്‍ത്തകരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരവാദികള്‍ വെടിവച്ച് കൊന്നു. കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ വൈകെ പോറ മേഖലയില്‍ എത്തിയപ്പോള്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രാദേശിക യൂത്ത് വിംഗ് നേതാവടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഫിദ ഹുസൈന് യാട്ടൂ, ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന് ഹാജം എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രത്രി 8.20ഓടെയാണ് ആക്രമണത്തിന്റെ വിവരം ലഭിക്കുന്നതെന്ന് കാശ്മീര്‍ പൊലീസ് അറിയിച്ചു. ബിജെപി പ്രവര്‍ത്തകരെ ഭീകരവാദികള്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രവര്‍ത്തകരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
അതേസമയം, ഭീകരര്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി നല്കുന്ന 370 പിന്‍വലിച്ചത് മുതല്‍ മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പതിവാണ്.ആക്രമണത്തെ ബിജെപി വക്താവ് അല്‍ത്താഫ് താക്കൂര്‍ അപലപിച്ചു.
യശ്വവർദ്ധൻ സിൻഹ അടുത്ത മുഖ്യ വിവരാവകാശ കമ്മീഷ്ണറാകും?;സെലക്റ്റ് കമ്മിറ്റിക്കെതിരെ കോൺഗ്രസ്
കശ്മീര്‍ ഇല്ലാതെ ഇന്ത്യയുടെ മാപ്പ്; സൗദിയോട് കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ, അടിയന്തരമായി തിരുത്തണം
പാക് ടിവിയിൽ രാഹുല്‍ ഗാന്ധിയെ കൂടുതലായി കാണാം, വിമർശനവുമായി മന്ത്രി രവിശങ്കർ പ്രസാദ്