കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ 18 ജവാന്മാർ കൊല്ലപ്പെട്ടു! ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു

Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും തീവ്രവാദി ആക്രമണത്തിൽ മരണം | News Of The Day | Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ 18 ജവാന്മാർ കൊല്ലപ്പെട്ടു. 44 സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയർന്നേക്കാനുളള സാധ്യതയുണ്ട്. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേർക്കാണ് ഭീകരാക്രമണമുണ്ടായത്. ശ്രീനഗർ ജമ്മു ഹൈവേയിലെ അവന്തിപ്പുരയ്ക്ക് അടുത്ത് ഗൊരിപുരയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.

ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് അകമ്പടിയായിപ്പോയ വാഹനത്തിന് നേർക്കാണ് ഭീകരവാദികൾ ആക്രമണം നടത്തിയത്. 50 വാഹനങ്ങളാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഇക്കൂട്ടത്തിലുളള ഒരു ബസ്സാണ് ആക്രമിക്കപ്പെട്ടത്. ബോംബ് സ്ഫോടനത്തിനൊപ്പം സൈനികർക്ക് നേരെ വെടിവെയ്പ്പും നടന്നതായി അധികൃതർ പറയുന്നു. സ്ഫോടന ശബ്ദത്തിനൊപ്പം വെടിവെയ്പ്പിന്റെ ശബ്ദവും കേട്ടതായി പ്രദേശവാസികളും പറയുന്നുണ്ട്. ആക്രമണത്തിൽ സൈനികർ സഞ്ചരിച്ച ബസ് പൂർണമായും തകർന്നു.

jk

സിആര്‍പിഎഫിന് നേര്‍ക്ക് അടുത്ത കാലത്തുണ്ടായ ഏറ്റവും ഭീകരമായ ആക്രമണമാണിത്. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹന വ്യൂഹത്തില്‍ ഉണ്ടായിരുന്നത് 2500ഓളം ജവാന്മാരാണ്. ബോംബ് ഘടിപ്പിച്ച കാർ ഭീകരർ വാഹന വ്യഹത്തിന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു. പുൽവാമ സ്വദേശിയായ ആദിൽ മുഹമ്മദ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. ആദിൽ ജെയ്ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്ക്വാഡിലെ അംഗമായിരുന്നു. ബോംബ് സ്ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് ശ്രീഗനർ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്.

ഭീകരാക്രമണത്തെ അപലപിച്ച് ഒമര്‍ അബ്ദുളള രംഗത്ത് വന്നിട്ടുണ്ട്്. താഴ്വരയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത വന്നിരിക്കുന്നതായി ഒമര്‍ അബ്ദുളള ട്വീറ്റ് ചെയ്തിരിക്കുന്നു. ഭീകരാക്രമണത്തില്‍ ഒരു കൂട്ടം ജവാന്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പരിക്കേറ്റവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയും താന്‍ പ്രാര്‍ത്ഥിക്കുന്നു എന്നാണ് ഒമര്‍ അബ്ദുളളയുടെ ട്വീറ്റ്.

English summary
12 Indian soldiers killed in Terrorist attack in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X