Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുകാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; മരണസംഖ്യ 26 ആയി ഉയർന്നു, നിരവധി പേർക്ക് പരിക്ക്

ജമ്മുകാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി ഉയർന്നു. ആക്രമണത്തിൽ 12 പേർക്കോളം പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. പരിക്കേറ്റവരെ പഹൽഗാമിലുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈസാരൻ പുൽമേടുകളിൽ നിൽക്കുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മേഖലയിലെ വളരെ ഉയർന്ന പ്രദേശമാണിത്. നടന്നും കുതിരപ്പുറത്ത് കയറിയുമൊക്കെയാണ് ആളുകൾ ഇവിടെ എത്താറുള്ളത്. വളരെ അടുത്ത് നിന്ന് മൂന്നാല് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സസാക്ഷികൾ പറഞ്ഞു. 'എന്റെ ഭർത്താവിന് തലയ്ക്കാണ് വെടിയേറ്റത്, അദ്ദേഹം മരണപ്പെട്ടു', കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകസംഘടനയായ ലെഷ്കർ ഇ തൊയിബ ഏറ്റെടുത്തു.

kashmirnew

സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു. 'അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. വിനോദസഞ്ചാരികൾക്കെതിരായ ആക്രമണം വളരെയധികം ഭയപ്പെടുത്തുന്നതാണ്. ഇത് ചെയ്തവർ മൃഗങ്ങളാണ്, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവർ അവർ അവഹേളനം മാത്രമേ അർഹിക്കുന്നുള്ളൂ', ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. പഹൽഗാമിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്നും ഉടൻ തന്നെ ശ്രീനഗറിലേക്ക് തിരിക്കുമെന്നും ഒമർ അബ്ദുള്ള പറഞ്ഞു. 'മരണസംഖ്യ എത്രയാണെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. സമീപവർഷങ്ങളിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്', അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഭീകരർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ജമ്മുകാശ്മീർ ലെഫ്റ്റനെന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. 'അക്രമണത്തിൽ ശക്തമായി അപലപിക്കുന്നു. ഭീരുത്വവും നിന്ദ്യവുമായ പ്രവൃത്തിയാണ് നടന്നത്. ഭീകർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഡിജിപിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ബന്ധ്പെട്ടിട്ടുണ്ട്. സൈന്യവും ജമ്മുകാശ്മീർ പോലീസും ഭീകർക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ടു. തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു. സാഹചര്യം വിലയിരുത്താൻ അമിത് ഷാ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ച് ചേർത്തു. ആഭ്യന്തര സെക്രട്ടറി, ഉന്നത ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉടൻ തന്നെ അമിത് ഷാ കാശ്മീരിലേക്ക് തിരികുമെന്നാണ് വിവരം.

കാശ്മീരിൽ ഇപ്പോൾ ടൂറിസ്റ്റ് സീസണാണ്. മാത്രമല്ല അമർനാഥ് ട്രെക്കിങ് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. ജുലൈ മൂന്നിനാണ് യാത്ര ആരംഭിക്കുക. അതിനിടയിലാണ് സഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള ആക്രമണം നടക്കുന്നത് ഇപ്പോൾ ഭീകരാക്രമണം നടന്ന പഹൽഗാമിലൂടെ തന്നെയാണ് ഇവിടേക്ക് പോകേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+