ഭീകരര്‍ ദില്ലിയിലേക്ക് കടന്നതായി സൂചന; പ്രധാന നഗരങ്ങളില്‍ ജാഗ്രതാ നിർദേശം, ഇനി ലക്ഷ്യം?
ദില്ലി: ഇനിയും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ മുന്നറിയിപ്പ്. രണ്ട് ജെയ്‌ഷെ ഭീകരര്‍ ദില്ലിയില്‍ കടന്നതായി റിപ്പോര്‍ട്ടുണ്ട്. ദില്ലി, ബെംഗളൂരു,മുംബൈ എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന്‍ സാധ്യതയുള്ള പ്രധാന നഗരങ്ങള്‍.
എന്നാല്‍ ഈ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന മന്ത്രിയുടെ വസതി ഉള്‍പ്പെടെ വി ഐപി പാര്‍പ്പിട മേഖലയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭീകരര്‍ ദില്ലിയിലേക്ക്
പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് പുറമെ രണ്ട് ജെയ്‌ഷെ ഭീകരര്‍ ദില്ലിയില്‍ കടന്നതായി രഹസ്യന്വേഷണ വിഭാഗത്തിന്റെ സൂചന.

ഭീകരാക്രമണത്തിന് സാധ്യത
ഇനിയും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ മുന്നറിയിപ്പ്. ദില്ലി, ബെംഗളൂരു,മുംബൈ എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന്‍ സാധ്യതയുള്ള പ്രധാന നഗരങ്ങള്‍.

സുരക്ഷ ശക്തം
ദില്ലി വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇതേസമയം തിരക്കുള്ള മാര്‍ക്കറ്റുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പോലീസിന് നിര്‍ദേശം
പ്രധാന നഗരങ്ങളിലെമാളുകളിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

കര്‍ശന പരിശോധന
ഇന്ത്യാ ഗേറ്റ്, കൊണ്ടാക്ട് പ്ലേസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമേ ആളുകളെ കടത്തി വിടുകയുള്ളു.












Click it and Unblock the Notifications