കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ ലക്ഷ്യമിട്ട് പാക് തീവ്രവാദികൾ ഉത്തർപ്രദേശിൽ പ്രവേശിച്ചതായി സൂചന; 5 പേരെ തിരിച്ചറിഞ്ഞു

Google Oneindia Malayalam News

ദില്ലി: അയോധ്യക്കേസിൽ അന്തിമ വിധി അടുത്തിരിക്കെ ഉത്തർപ്രദേശിൽ പാക് തീവ്രവാദികൾ പ്രവേശിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാൾ വഴി തീവ്രവാദികൾ ഉത്തർപ്രേദേശിൽ പ്രവേശിച്ചതായാണ് സൂചന. ഏഴംഗ സംഘത്തിൽ പ്രധാനമായും പാകിസ്താനിൽ നിന്നുളള തീവ്രവാദികളാണുള്ളതെന്നാണ് വിവരം.

അയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിരീക്ഷണം, ആവശ്യമെങ്കില്‍ എന്‍എസ്എ ചുമത്തി കേസെടുക്കുംഅയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിരീക്ഷണം, ആവശ്യമെങ്കില്‍ എന്‍എസ്എ ചുമത്തി കേസെടുക്കും

അയോധ്യ ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ നീക്കമെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. അയോധ്. ഫൈസാബാദ്, ഗൊരഖ്പൂർ എന്നിവിടങ്ങളിലായി തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്നാണ് കരുതുന്നത്. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.

ter

എഴ് തീവ്രവാദികളിൽ 5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹ്ബാസ്, നിസാർ അഹമ്മദ്, മുഹമ്മദ് ക്വാമി ചൗധരി എന്നിവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രധാന വിധി വരാനിരിക്കെ രഹസ്യാന്വേഷണ വിഭാഗം ഈ വിവരം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.

അതേസമയം തീവ്രവാദികൾ എത്തിയിട്ടുണ്ടെന്ന തരത്തിൽ മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗ് വ്യക്തമാക്കി. എന്നാൽ അതീവ ജാഗ്രതയോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതെന്നും കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Terrorists from Ayodhya have entered UP ahead of Ayodhya verdict, intel input
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X