കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ ഭീകരരുടെ വന്‍ നുഴഞ്ഞ് കയറ്റം: ഇന്റര്‍നൈറ്റ്,മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി തിരച്ചില്‍

Google Oneindia Malayalam News

ശ്രീനഗര്‍: നുഴഞ്ഞ് കയറ്റ ശ്രമം ശദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുള്ള തിരച്ചില്‍ ജമ്മു കശ്മീരില്‍ രണ്ടാം ദിനവും പുരോഗമിക്കുന്നു. സമീപകാലത്ത് ശ്രദ്ധയില്‍പ്പെട്ട ഏറ്റവും വിലയ നുഴഞ്ഞ് കയറ്റ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് അതിശക്തമായ തിരച്ചിലാണ് മേഖലയില്‍ സൈന്യം നടത്തുന്നത്. 'വലിയ നുഴഞ്ഞ് കയറ്റ ശ്രമാണ് ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരിക്കുന്നത്.

ഇതോടെ ശക്തമായ ഒപ്പറേഷനാണ് മേഖലയില്‍ നേതൃത്വം നല്‍കികൊണ്ടിരിക്കുന്നത്'-സൈന്യം തിങ്കളാഴ്ച അറിയിച്ചു. ശനിയാഴ്ച് വൈകീട്ടാണ് നുഴഞ്ഞ് കയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.

തന്നെ പോലെ പല പ്രമുഖരും പറ്റിക്കപ്പെട്ടിരിക്കാം; വിവാഹ ആലോചന തട്ടിപ്പിനെ കുറിച്ച് ഷംന കാസിം പറയുന്നുതന്നെ പോലെ പല പ്രമുഖരും പറ്റിക്കപ്പെട്ടിരിക്കാം; വിവാഹ ആലോചന തട്ടിപ്പിനെ കുറിച്ച് ഷംന കാസിം പറയുന്നു

ഉറി സെക്ടറില്‍

ഇതേ തുടര്‍ന്ന് തിരച്ചിലിന്റെ ഭാഗമായി വടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ ഇന്റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചു. 2016 സെപ്റ്റംബർ 18 ന് രണ്ട് ചാവേർ ആക്രമണകാരികൾ ഉറിയിലെ സൈനിക കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തില്‍ 19 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അഞ്ചാം വാര്‍ഷിക അനുസ്മരണം നടന്നുകൊണ്ടിരിക്കുന്ന പഞ്ചാത്തലത്തില്‍ കൂടിയായിരുന്നു ശനിയാഴ്ചത്തെ നുഴഞ്ഞ് കയറ്റ ശ്രമമെന്നും സൈനിക അധികൃതര്‍ വ്യക്തമാക്കുന്നു.

ചുവപ്പില്‍ അതീവ സുന്ദരിയായി മിയ; വൈറലായി പുത്തന്‍ ചിത്രങ്ങള്‍

നിയന്ത്രണ രേഖയിലുടനീളം

ഉറി സംഭവത്തിന് ശേഷം നിയന്ത്രണ രേഖയിലുടനീളം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കില്‍ നിരവധി തീവ്രവാദ കേന്ദ്രങ്ങൾ തകരുകയും ചെയ്തിരുന്നു. ആറോളം വരുന്ന ആയുധ ധാരികളായ നുഴഞ്ഞുകയറ്റക്കാർ പാകിസ്ഥാനിൽ നിന്നാണ് എത്തയിതെന്നാണ് ഡൽഹിയിലെ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിൽ ഒരു സൈനികന് പരിക്കേറ്റതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

ഗ്രൗണ്ടിലെ കൃത്യമായ സാഹചര്യം

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ശ്രമം തുടര്‍ന്ന് വരികയാണ് എന്നാല്‍ ഗ്രൗണ്ടിലെ കൃത്യമായ സാഹചര്യം ഇപ്പോഴും വ്യക്തമല്ലെന്നും സൈന്യം അറിയിച്ചു. ഫെബ്രുവരിയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ഉടമ്പടിക്ക് ശേഷം ഈ വർഷം ഇത്തരത്തിലുള്ള രണ്ടാമത്തെ നീക്കമാണ് ഇത്. ഫെബ്രുവരിക്ക് ശേഷം വെടിനിർത്തൽ ലംഘനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈന്യം പറഞ്ഞു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് ഫോൺ സേവനങ്ങളും ഇന്റർനെറ്റും താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.

 വെടിനിർത്തൽ ലംഘനമില്ല

"ഈ വർഷം ഇതുവരെ വെടിനിർത്തൽ ലംഘനമില്ല. എന്നാല്‍ ഏത് വെടിനിർത്തൽ ലംഘനത്തിനും ഞങ്ങൾ തയ്യാറാണ്. എന്നാൽ തുറന്നുപറയേണ്ട കാര്യം, അതിർത്തിക്കപ്പുറത്ത് നിന്ന് അത്തരത്തിലൊരു യാതൊരു പ്രേരണയും ഉണ്ടായിട്ടില്ല," 15 കോർപ്സ് ജനറൽ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി പി പാണ്ഡെ പറഞ്ഞു. അതേസമയം, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം ഏതാനും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉറിയിൽ

"ഉറിയിൽ കഴിഞ്ഞ 24 മണിക്കൂറിലധികം നേരമായി ഒരു ഓപ്പറേഷൻ നടക്കുന്നുണ്ട്, അതിൽ നുഴഞ്ഞുകയറ്റ ശ്രമവും നടന്നിട്ടുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങൾ അവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. അവർ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നോ, ഈ ഭാഗത്ത് തന്നെ തുടരുകയാണോ, അതോ ശ്രമം നടത്തി തിരിച്ചുപോയോ എന്ന് പരിശോധിച്ച് വരികയാണ്. ഇതുവരെ ഇക്കാരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല "ജനറൽ പാണ്ഡെ പറഞ്ഞു.

ഉറിയും സര്‍ജിക്കല്‍ സ്ട്രൈക്കും

2015 സെപ്റ്റംബര്‍ 18ന് പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ ഭീകരവാദികള്‍ ഉറിയിലെ സൈനിക ക്യാമ്പിന് നേര നടത്തിയ ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. 17 സൈനികരായിരുന്നു അന്ന് വീരമൃത്യു വരിച്ചത്. അതിനും ഏഴു മാസം മുൻപ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് നടന്ന പാക് ഭീകര ആക്രമണത്തില്‍ മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെ ഏഴ് സൈനികയും വീരമൃത്യു വരിച്ചിരുന്നു. ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ 45 ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തത് രാജ്യ ചരിത്രത്തിലെ തന്നെ അഭിമാന മുഹുര്‍ത്തമായിരുന്നു.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

English summary
Terrorist infiltration in Jammu and Kashmir: Internet, mobile services canceled in uri sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X