Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരീല്‍ നുഴഞ്ഞു കയറ്റശ്രമം: ഭീകരനെ സൈന്യം വധിച്ചു,നുഴഞ്ഞുകയറ്റം ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ

നോര്‍ത്ത് കശ്മീരിലെ മച്ചില്‍ സെക്ടറിലാണ് സംഭവം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സുരക്ഷാ സേന വധിച്ചു. നോര്‍ത്ത് കശ്മീരിലെ കുപ് വരാ ജില്ലയില്‍ മച്ചില്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഒരു ഭീകരനെ വധിച്ചുവെങ്കിലും പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. നുഴഞ്ഞുകയറുന്ന ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഭീകരനെ കണ്ടെത്തിയത്. ഭീകരനും സൈന്യവും തമ്മിലുണ്ടായ വെടിവെയ്പിനിടെയാണ് ഭീകരനെ വധിച്ചത്.

നേരത്തെ ജൂലൈ 17ന് ഈ പ്രദേശത്തുണ്ടായ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. 2017ല്‍ മാത്രം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് ഇന്ത്യന്‍ സൈന്യം 22 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം 38 ആയുധധാരികളായ ഭീകരരെയാണ് വധിച്ചത്.

indian-army
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+