ജമ്മു കശ്മീര്‍: 48 മണിക്കൂറിനുള്ളില്‍ വീണ്ടും ഭീകരാക്രമണം, ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാരാ പൊലീസ് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഒരു ഭീകരനെ വധിച്ചു. ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടാകുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ശ്രീനഗറില്‍ നിന്ന് വടക്ക് മാറി കുപ് വാര ജില്ലയിലാണ് ഹന്ദ്വാര പൊലീസ് സ്റ്റേഷന്‍. നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് ആക്രമണമുണ്ടായ പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള അതീവ സുരക്ഷാ മേഖലയില്‍ ആക്രമണമുണ്ടായ ആക്രമണം ഒരു പതിറ്റാണ്ടിനിടെ വലിയ നഷ്ടമാണ് ഇന്ത്യന്‍ കരസേനയ്ക്ക് ഉണ്ടാക്കിയിട്ടുള്ളത്.

തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ദില്ലിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ കൈക്കൊണ്ടിരുന്നു. പാകിസ്താനെതിരെ ഇന്ത്യയുടെ പക്കലുള്ള എല്ലാ തെളിവുകളും അന്താരാഷ്ട്ര സംഘത്തിന് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications