കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിൽ തീവ്രവാദി ആക്രമണത്തിന് ശ്രമം; ആയുധങ്ങൾ പിടിച്ചെടുത്തു, തീവ്രവാദികൾ അറസ്റ്റിൽ!

Google Oneindia Malayalam News

ദില്ലി: നിരോധിത സംഘടനയായ ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് പഞ്ചാബിലും പരിസര പ്രദേശങ്ങളിലും ആക്രമണത്തിന് പദ്ധതിയൊരുക്കിയതായി റിപ്പോർട്ട്. പഞ്ചാബ് പോലീസിന്റെ ശക്തമായ ഇടപെടൽ ആക്രമണത്തെ പരാജയപ്പെടുത്തി. നാല് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് എകെ-47 റൈഫിളുകളും പിസ്റ്റളുകളുമുള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും പിടിച്ചെടുത്തവയില്‍ പെടുന്നു.

<strong>ഫേസ്ബുക്കിൽ മെസേജ് അയച്ച് സൗഹൃദമുണ്ടാക്കി; പിന്നീട് വീട്ടിലേക്ക് വിളിപ്പിച്ചു, വ്യവസായിയുടെ നഗ്ന ചിത്രം കാണിച്ച് ഭീഷണി, യുവതി അടക്കം നാല് പേർ അറസ്റ്റിൽ, മുഖ്യസൂത്രധാരൻ പയ്യന്നൂർ സ്വദേശി!</strong>ഫേസ്ബുക്കിൽ മെസേജ് അയച്ച് സൗഹൃദമുണ്ടാക്കി; പിന്നീട് വീട്ടിലേക്ക് വിളിപ്പിച്ചു, വ്യവസായിയുടെ നഗ്ന ചിത്രം കാണിച്ച് ഭീഷണി, യുവതി അടക്കം നാല് പേർ അറസ്റ്റിൽ, മുഖ്യസൂത്രധാരൻ പയ്യന്നൂർ സ്വദേശി!

ഇന്ത്യ-പാക് അതിര്‍ത്തി മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധം എത്തിച്ചതെന്നാണ് പോലീസ് നിഗമനം. പത്ത് ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബല്‍വന്ത് സിങ്, ആകാശ് ദീപ്, ഹര്‍ഭജന്‍ സിങ്, ബല്‍ബീര്‍ സിങ് എന്നിവരാണ് പോലീസ് പിടിയിലായത്. ആകാശ് ദീപ്, ബല്‍വന്ത് സിങ് എന്നിവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Terrrorism

ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ തലവന്‍ രഞ്ജിത് സിങ്ങും ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിങ്ങുമാണ് സംസ്ഥാനത്ത് സംഘടനാപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതെന്ന് പോലീസ് പറയുന്നു. ഐസിസിന്റെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം. ജമ്മു-കശ്മീരും പഞ്ചാബും മറ്റ് അതിര്‍ത്തി മേഖലകളും കേന്ദ്രീകരിച്ച് അക്രമണം നടത്താനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നുഴഞ്ഞുകയറ്റം വര്‍ധിച്ചത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് നടന്ന രഹസ്യ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദികൾ പിടിയിലായതും ആയുധങ്ങൾ കണ്ടെടുത്തതും. പഞ്ചാബ് പോലീസിന്റഎ സൂഷ്മമായ ഇടപെടലിലൂടെ തീവ്രവാദികളഉചടെ വൻ പദ്ധതികളാണ് പൊളിഞ്ഞു പോയത്.
English summary
Terrorists arrested by Punjab police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X