സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടിയോ... ബാരാമുള്ളയില്‍ സൈനിക ക്യാമ്പ് ആക്രമിക്കപ്പെട്ടു, വീഡിയോ
ശ്രീനഗര്‍: പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഭീകരരുടെ ഭാഗത്ത് നിന്ന് തിരിച്ചടി ഇന്ത്യ ഏത് നിമിഷയവും പ്രതീക്ഷിക്കുന്നുണ്ട്. അത്തരത്തിലൊന്നൊണ് ഇന്നലെ (ഒക്ടോബര്‍ 2) രാത്രി ബാരാമുള്ളയില്‍ സംഭവിച്ചത്.
ബാരാമുള്ളയിലെ രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേര്‍ക്ക് ഉറി മാതൃകയില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ത്ത സേന ഭീകരരെ വധിച്ചു. ഒരു ഇന്ത്യന്‍ ജവാന്‍ രക്തസാക്ഷിയായി.
രാത്രി പത്തരയോടെയാണ് ഭീകരര്‍ സൈനിക ക്യാമ്പിനടുത്തെത്തിയത്. തുടര്‍ന്ന് ഗ്രനേഡ് എറിഞ്ഞുകൊണ്ടായിരുന്നു ആക്രമണം തുടങ്ങിയത്. എങ്ങനെയാണ് ഇവര്‍ ഈ സാഹചര്യത്തിലും അതിര്‍ത്തി കടന്നെത്തിയത്?

എവിടെ നിന്ന്?
ബാരാമുള്ളയിലെ ബിഎസ്എഫ് ക്യാമ്പ് വഴിയാണ് ഭീകരര്‍ രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിനടുത്തെത്തിയത് എന്നാണ് കരുതുന്നത്. അതീവ സുരക്ഷയുള്ള അതിര്‍ത്തി രക്ഷാ സേനാ ക്യാമ്പിലൂടെ എങ്ങനെയാണ് ഭീകരര്‍ കടന്നത് എന്നത് വളരെ ഗൗരവം അര്‍ഹിക്കുന്ന ചോദ്യമാണ്.

രണ്ട് ഭീകരര്‍
രണ്ട് ഭീകരര്‍ ആണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. രണ്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ സൈന്യം ഇവരെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
|
രക്തസാക്ഷി
ഭീകരരുടെ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിഎസ്എഫ് ക്യാമ്പിലെ ജവാന്‍മാരാണ് രണ്ട് പേരും.
|
ആക്രമണം
ബിഎസ്എഫ് ക്യാമ്പിലൂടെ കടന്നുവന്ന ഭീകരര്‍ സമീപത്തുള്ള പാര്‍ക്ക് വഴി രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് പ്രവേശിക്കാനാണ് ശ്രമിച്ചത്യ ഗ്രനേഡ് എറ്ിഞ്ഞാണ് ആക്രമണം തുടങ്ങിയത്. അതി ശക്തമായ വെടിവപ്പും നടന്നു.

പിന്തുണ
ഭീകരരെ പിന്തുണക്കാന്‍ വേറും ആളുകള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് പോലും ക്യാമ്പിന് നേര്‍ക്ക് വെടിവപ്പുണ്ടായതായി പറയപ്പെടുന്നു.

മുന്നറിയിപ്പുണ്ടായിട്ടും
സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും ഇത്തരത്തില്‍ ഒരു ആക്രമണം ഉണ്ടായത് എങ്ങനെയാണ്.
|
വീഡിയോ
ബാരാമുള്ളയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്.












Click it and Unblock the Notifications