കാശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും തീവ്രവാദിആക്രമണം. കാശ്മീരിലെ സാംബ സെക്ടറില്‍ സൈനിക ക്യാമ്പിന് നേരെയാണ് തീവ്രവാദിയാക്രമണമുണ്ടായത്.
ഒരു ഗ്രാമീണന് പരിക്കേറ്റു. പുലര്‍ച്ചെ സൈനിക ക്യാമ്പിനുള്ളില്‍ കടന്നു കയറിയ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച ജമ്മു കാശ്മീരില്‍ സൈനികവേഷം ധരിച്ചെത്തിയ ഭീകരവാദികള്‍ കത്വ ജില്ലയിലെ രാജ്ബാഗ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ മൂന്നു സേനാംഗങ്ങളും ഒരു ഗ്രാമീണനും രണ്ട് ഭീകരരും കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പിഡിപി ബി.ജെ.പി സഖ്യസര്‍ക്കാര്‍ അധികാരമേറ്റ ശേഷമുണ്ടായ രണ്ടാമത്തെ വലിയ ആക്രമണമാണിത്.












Click it and Unblock the Notifications