കാശ്മീരില്‍ ഭീകരാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

തീവ്രവാദികള്‍ സൈനിക വേഷത്തിലെത്തിയാണ് പോലീസ് സ്‌റ്റേഷനില്‍ ആക്രമണം നടത്തിയത്. വെടിവെപ്പ് നടത്തിയും ഗ്രനേഡ് എറിഞ്ഞുമാണ് തീവ്രവാദികള്‍ സ്റ്റേഷന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സാംബയിലെ സൈനിക ആസ്ഥാനത്ത് നടന്ന വെടിവെപ്പില്‍ നാല് സൈനികര്‍ മരിച്ചു. ഒരു പോലീസുകാരനും ഇവിടെ കൊല്ലപ്പെട്ടു.
പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ശേഷം തീവ്രവാദികള്‍ സാംബയിലെ സൈനിക ക്യാംപിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈനിക ക്യാംപില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. ക്യാംപില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സേന വെടിവെപ്പില്‍ വധിച്ചു.












Click it and Unblock the Notifications