കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയവര്‍ പിടിയില്‍; മോചനം ഉടന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ യെമനില്‍വെച്ച് തട്ടിക്കൊണ്ടു പോയ ഭീകരര്‍ പിടിയില്‍. യെമന്‍ നഗരമായ ഏഡനിന് സമീപത്തെ സൈല എന്ന സ്ഥലത്തുനിന്നുമാണ് അല്‍ഖ്വയ്ദ ഭീകരസംഘടനയിലെ അംഗങ്ങളെന്നു കരുതുന്നവര്‍ പിടിയിലായത്. ഭീകരര്‍ പിടിയിലായെന്ന് യെമനിലെ ഇന്ത്യന്‍ ഏംബസിക്ക് അറിയിപ്പ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഫാദറിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലം ഇവര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ഫാദറിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നായിരുന്നു നേരത്തെയുള്ള വിവരം. സലേഷ്യല്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിനെ മാര്‍ച്ച് നാലിനാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

tom-uzhunnali

ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധമന്ദിരം ആക്രമിച്ചശേഷം നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ സംഘം വൃദ്ധസദനത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം ഏറെക്കാലം ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

അടുത്തിടെ ഫേസ്ബുക്കിലൂടെ ടോം ഉഴുന്നാലിലിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം വീണ്ടും ശക്തമാക്കിയത്. ഫാ. ഉഴുന്നാലില്‍ ഭീകരരുടെ തടവിലാണെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രം കണ്ടെത്തനായിരുന്നില്ല.

English summary
Terrorists behind abduction of Fr Tom Uzhunnalil arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X