കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിലെ ആപ്പിൾതോട്ടങ്ങൾ ലക്ഷ്യംവെച്ച് തീവ്രവാദികൾ; വിൽപ്പന തടയാൻ ആപ്പിളുകൾ കത്തിക്കുന്നു

Google Oneindia Malayalam News

ശ്രീനഗർ: താഴ്വരയിലെ ജനജീവിതം ദുസ്സഹമാക്കാൻ പുതിയ തന്ത്രം പയറ്റി തീവ്രവാദികൾ. ദക്ഷിണ കശ്മീർ മേഖലയിൽ ആപ്പിൾ തോട്ടങ്ങൾ തീയിട്ട് നശിപ്പിച്ചാണ് തീവ്രവാദികൾ ജനജീവിതം തകർക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 12ന് ഷോപ്പിയാനിലെ തോട്ടത്തിൽ വിൽപ്പനയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന പ്രശസ്തമായ ഗോൾഡൻ ആപ്പിൾ കൂട്ടത്തോടെ തീവ്രവാദികൾ തീയിട്ടു നശിപ്പിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താഴ്വരയിലെ കലുഷിതമായ ഒരു പ്രദേശമാണ് ഷോപ്പിയാൻ.

 അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം നവംബറിൽ ആരംഭിക്കും, വിവാദ പ്രഖ്യാപനവുമായി സുബ്രഹ്മണ്യന്‍ സ്വാമി അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം നവംബറിൽ ആരംഭിക്കും, വിവാദ പ്രഖ്യാപനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

തങ്ങളുടെ ആപ്പിളുകൾ ചില്ലറ വിൽപ്പനക്കാർക്ക് വിൽക്കാതിരിക്കാൻ തീവ്രവാദികൾ നടത്തുന്ന ഏറ്റവും പുതിയ തന്ത്രമാണിതെന്ന് തോട്ടം ഉടമകൾ പറയുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം നാല് ലക്ഷത്തോളം രൂപയാണ് തോട്ടം ഉടമയുടെ നഷ്ടം. അടുത്തിയെ കനിഗാം ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടം തീവ്രവാദികൾ പൂർണമായും തീയിട്ട് നശിപ്പിച്ചിരുന്നു. സമീപകാലത്തായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങൾ പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

apple

തങ്ങളുടെ ജീവിത മാർഗമായ കച്ചവടങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് തീവ്രവാദികൾ ഭീഷണി മുഴക്കിയാതായും ഇവർ പറയുന്നു. ആപ്പിളുകൾ കത്തിക്കുന്നതിനോടൊപ്പം ആപ്പിൾ മരങ്ങളും തീവ്രവാദികൾ കത്തി നശിപ്പിക്കുന്നുണ്ട്. ഒരു മരം വിളവെടുക്കാൻ ഏകദേശം 15 മുതൽ 20 വർഷം വരെയാണ് വേണ്ടത്. കൂടുതൽ ആക്രമണങ്ങൾ ഭയന്ന് പോലീസിൽ പരാതിപ്പെടാനും ആരും തയ്യാറാകുന്നില്ല.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഗ്രാമീണർ പറയുന്നത്. ഷോപ്പിയാനിലെ മറ്റൊരു ഗ്രാമത്തിൽ വിൽപ്പനയ്ക്ക് തയ്യാറാക്കിവെച്ചിരുന്ന 70 പെട്ടി ആപ്പിളുകളാണ് തീയിട്ട് നശിപ്പിച്ചത്. ആപ്പിളുകൾ വിൽപ്പന തടത്തരുതെന്ന് ആവശ്യപ്പെട്ട് തീവ്രവാദികൾ ലഘുലേഖകൾ വിതരണം ചെയ്തതായും ഗ്രാമീണർ പറയുന്നു. സംഭവത്തെ തുടർന്ന് സൈന്യം ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English summary
Terrorists burned apples in south kashmir to disrupt villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X