ജമ്മു കശ്മീര്‍: സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരരെ സൈന്യം വധിച്ചു, ലക്ഷ്യം ഉറിയ്ക്ക് സമാനമായ ആക്രമണം!!!
ശ്രീനഗര്‍: ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമിച്ച രണ്ട് ഭീകരരെ സൈന്യം ആക്രമിച്ചു. ഹന്ദ്വാരയിലെ ലാന്‍ഗേറ്റ് ആര്‍മി ക്യാമ്പില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സൈന്യം ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ബാരാമുള്ളയിലെ ആക്രമണത്തിന് ശേഷമുള്ള രണ്ടാമത്തെ ആക്രമണമാണ് സൈനിക ക്യാമ്പിന് നേരെയുണ്ടായത്.
ആര്‍മി ക്യാമ്പിന് പുറത്തുനിന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാരാമുല്ലയിലെ 30 രാഷ്ട്രീയ റൈഫിള്‍സിന് നേരെയും വെടിവെയ്പ്പുണ്ടായിരുന്നു. നാല് ദിവസം മുമ്പ് ബാരാമുല്ലയിലെ 49 രാഷ്ട്രീയ റൈഫിള്‍സിന്റേയും ഇന്ത്യന്‍ സൈന്യത്തിന്റെയും സംയുക്ത ക്യാമ്പ് ആക്രമിച്ചതിന് പിന്നാലെയാണിത്. രാത്രി 10. 40ന് ആരംഭിച്ച വെടിവെയ്പ്പിനിടെ ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.

ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യം പാക് ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയെങ്കിലും ഇന്ത്യന്‍ ക്യാമ്പുകളും സൈനിക പോസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് പാക് ഭീകരരില്‍ നിന്നുണ്ടാകുന്നത്. നേരത്തെ അതീവ സുരക്ഷാ മേഖലയായ പഞ്ചാബിലെ പത്താന്‍ കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണം ഇന്ത്യയ്ക്് ഇത്തരം ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും അതിനേക്കാള്‍ വലിയ നഷ്ടമായിരുന്നു ഇന്ത്യയെ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് കാത്തിരുന്നത്.












Click it and Unblock the Notifications