Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറിയില്‍ വീണ്ടും തീവ്രവാദി ആക്രമണം... പത്ത് തീവ്രവാദികളെ കൊന്നു, ഏറ്റമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ഉറിയില്‍ വീണ്ടും ഭീകരാക്രമണം. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ട മേഖലയില്‍ തന്നെയാണ് ഇപ്പോള്‍ വീണ്ടും ആക്രണമം ഉണ്ടായിട്ടുള്ളത്. കൊല്ലപ്പെട്ട ഇന്ത്യൻ ജവാൻമാർക്ക് അന്ത്യാഞ്ജലി അർപിച്ചുകഴിയും മുന്പ് തന്നെ സൈന്യം ഭീകരർക്ക് കനത്ത തിരിച്ചടി നൽകി.

അഞ്ച് തീവ്രവാദികളെ സൈന്യം വെടിവച്ചു വീഴ്ത്തിയിട്ടുണ്ടെന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. പിന്നീട് മൂന്ന് പേരെ കൂടി വെടിവച്ചു കൊന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് 10 താവ്രവാദികളെ സൈന്യം വധിച്ചിട്ടുണ്ട്. ഉറി സെക്ടറിലെ ലാച്ചിപുരയിലാണ് പോരാട്ടം തുടരുന്നത്.

Uri Attack

കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഇപ്പോത്തെ ആക്രമണം. ഉറിയിലെ സൈനിക താവളത്തിന് നേര്‍ക്ക് ആക്രമണം നടന്നപ്പോള്‍ ഇന്ത്യ ശക്തമായ താക്കീത് ആണ് പാകിസ്താന് നല്‍കിയിരുന്നത്. നിയന്ത്ര രപേഖ മറികടന്ന് പാക് അധിനിവേശ കശ്മീരിലെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കണം എന്ന കരസേനയിടെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികരായിരുന്നു കൊല്ലപ്പെട്ടത്. കമാന്‍ഡോകളുടെ വേഷത്തിലെത്തിയ ഭീകരര്‍ സൈനിക താവളത്തില്‍ ശരിക്കും കൂട്ടക്കൊല നടത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+