കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു; കണ്ടെടുത്തത് വന്‍ ആയുധശേഖരം!!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് ഞായറാഴ്ച വൈകിട്ട് മുതല്‍ തന്നെ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് മൂന്ന് ഭീകരരെ വധിച്ചത്. ഇവരില്‍ നിന്ന് മൂന്ന് എകെ 47 തോക്കുകളും കണ്ടെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് ഹിസ് ബുള്‍മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. അന്ത്‌നാഗ് ജില്ലയിലെ പല്‍ഗാമില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ തിരച്ചില്‍ തിരച്ചില്‍ ന
ടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍.

jammu-terror

അസ്വാഭാവികമായി പ്രദേശത്ത് കാണപ്പെട്ട മൂന്ന് ഭീകരെ തേടിയുള്ള തിരച്ചിലിനിടെ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടി നല്‍കുകയായിരുന്നു. ആള്‍പ്പാര്‍പ്പുള്ള പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരെ 12 മണിക്കൂറിന് ശേഷമാണ് വധിച്ചത്. നേരത്തെ ജനുവരി ആറിന് സമാനമായ സൈനിക ഏറ്റുമുട്ടലിലാണ് അല്‍ ബാദര്‍ ഭീകരന്‍ മുസാഫര്‍ അഹമ്മദ് കൊല്ലപ്പെട്ടത്. ബുദ്ഗാം ജില്ലയിലെ മച്ചില്‍ വച്ച് പൊലീസും സൈന്യവും സംയുക്തമായി ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടലിലായിരുന്നു അല്‍ ബാദറിനെ വധിച്ചത്.

English summary
Three terrorist were killed in an encounter by the security forces after an exchange of fire in Pahalgam area of Anantnag district in south Kashmir on Monday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X