കാശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ സൈന്യം വധിച്ചു, കൊല്ലപ്പെട്ടത് ഐഎസ് തീവ്രവാദികളെന്ന് സെെന്യം
ശ്രീനഗര്‍: കശ്മീരിലെ ഭീകരവേട്ട സൈന്യം ശക്തമാക്കുന്നു. റംസാന് മാസം മുന്‍നിര്‍ത്ത് കാശ്മീരില്‍ കഴിഞ്ഞമാസം സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്ന ബിജെപി-പിഡിപി സഖ്യത്തിലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കേന്ദ്രം കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖാപിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിത് ഭീകരര്‍ക്ക് ഗുണം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേര്‍ന്ന ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയിരുന്നു.
തുടര്‍ന്ന് കാശ്മീരിലെ വെടിനിര്‍ത്തല്‍ പിന്‍വലിക്കുന്നതായി ആഭ്യന്തമന്ത്രി രാജ്നാഥ് സിങ് മാധ്യമങ്ങളെ അറിയിച്ചു. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹബൂബ മുഫ്തിയുടെ കീഴിലുള്ള മന്ത്രിസഭക്ക് രാജി വെക്കേണ്ടി വന്നതിന് ശേഷം ഗവര്‍ണര്‍ ഭരണത്തിലാണ് ഇപ്പോള്‍ കശ്മീര്‍. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി സൈനിക നീക്കം ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കാശ്മീരില്‍ ഇന്ന് സൈന്യം ഭീകര വേട്ട നടത്തിയിരിക്കുന്നത്.

അനന്ത്നാഗ്
ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ വെച്ചാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കടുത്ത ആക്രമണ-പത്യാക്രമണങ്ങള്ക്കൊടുവില് നാല് ഭീകരരെ സൈന്യം വധിക്കുയായിരുന്നു. ഭീകരരുടെ വെടിയേറ്റ് ഒരു പോലീസുകാരന് കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സൈനികര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

ഐഎസ്
ഇന്ന് പുലര്‍ച്ചേ മുതലാണ് അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈന്യത്തിന്റെ വെടിവെപ്പില്‍ മരിച്ച നാലുപേരും ഐഎസ് ഭീകരരാണെന്ന് സംസ്ഥാന പോലീസ് മേധാവി എസ്.പി വൈദ് അറിയിച്ചു. കാശ്മീരിലെ ഐസ് ഭീകരരുടെ സാന്നിധ്യം ആശങ്ക ഉളവാക്കുന്നതാണെന്നും ഇത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചടി
റംസാന് മാസത്തെ വെടിനിറുത്തലിന് ശേഷം നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലായിരുന്നു അനന്തനാഗിലേത്. പുലര്‍ച്ചേ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ സൈന്യത്തിന് നേരേ ഭീകരര്‍ വെടിയുതിര്‍ക്കുകയാിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിക്കുയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം.

വീട്ടില്‍
അനന്ത്നാഗിലെ ഓരു വീട്ടില്‍ ഭീകരര്‍ ഒളിച്ചു കഴിയുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. സൈന്യംതിരച്ചിലിനൊടുവില് വീട് കണ്ടെത്തിയ സൈന്യം വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീട്ടുടമസ്ഥനും കൊല്ലപ്പെട്ടു. ഇയാളുടെ ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്റര്‍നെറ്റ്
ഏറ്റുമുട്ടലിനെ തുടര്‍ന്ന് അനന്ത്നാഗിലും ശ്രീനഗറിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ശ്രീനഗറിലെ കരന്‍നഗറില്‍ കഴിഞ്ഞ ആഴ്ച്ച ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന് ഹബീബുള്ള ഇന്ന് മരണപ്പെട്ടു.

എന്‍എസ്ജി
ഭീകരരെ നേരിടായി സൈന്യത്തിന് പുറമേ ദേശീയ സുരക്ഷാ സേനയിലെ (എന്‍എസ്ജി) കാമാന്ഡോകളേയും കശ്മീരില്‍ നിയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളം ഉള്‍പ്പടേയുള്ള തന്ത്രപ്രധാന മേഖലകളിലായിരിക്കും ഇവരെ വിന്യസിക്കുക. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നതില്‍ വിദഗ്ധരായ രണ്ടു ഡസന്‍ കമാന്‍ഡോകളായിരുന്നു ശ്രീനഗറില്‍ എത്തുക
|
ട്വീറ്റ്
പോലീസ് മേധാവിയുടെ ട്വീറ്റ്
|
ട്വീറ്റ്
കശ്മീര്‍ പോലീസ് ട്വീറ്റ്