കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണ്ഡഹാര്‍ മാതൃകയില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി. ദില്ലിയില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം തീവ്രവാദികള്‍ റാഞ്ചാനിടയുണ്ടെന്ന് നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി.

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിലേക്കാണ് ഭീഷണിയെത്തിയത്. ബംഗാളി ഭാഷയിലായിരുന്നു ഭീഷണി. ഫോണ്‍ കോളിന് പിറകില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

1999 ല്‍ എയര്‍ ഇന്ത്യ വിമാനം തീവ്രവാദികള്‍ റാഞ്ചിയിരുന്നു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കാണ് അന്ന് വിമാനം തട്ടിക്കൊണ്ട് പോയത്. ഇന്ത്യയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തീവ്രവാദികളുടെ മോചനത്തിന് വേണ്ടിയായിരുന്നു അന്നത്തെ റാഞ്ചല്‍.

Air India

ഇതിന് സമാനമായ വിമാന റാഞ്ചലിന് തീവ്രവാദികള്‍ തയ്യാറെടുക്കുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അറബിക്കടലില്‍ പാകിസ്താനില്‍ നിന്നുള്ള ബോട്ട് പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ ഒരു ഭീഷണിയേയും അവഗണിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തയ്യാറല്ല.

എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന സുരക്ഷാ പരിശോധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ യാത്രക്കാരും വിമാനങ്ങളില്‍ കയറിക്കഴിഞ്ഞതിന് ശേഷവും യാത്രക്കാരുടെ കയ്യിലുള്ള ലഗേജുകള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍യിരിക്കുന്നത്.

എല്ലാ വിമാനത്താവളങ്ങളിലും കമാന്‍ഡോകളുടെ സാന്നിധ്യം ഉണ്ടാകും. യന്ത്രത്തോക്കുകളുമായി റോന്തുചുറ്റാനാണ് കമാന്‍ഡോകള്‍ക്ക് നിര്‍ദ്ദേശം. ഫ്‌ലൈറ്റ് മാര്‍ഷലുകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Terrorists may hijack Delhi-Kabul Air India flight, intelligence agencies warn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X