കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ മോഡല്‍ ആക്രണത്തിന് സാധ്യതയെന്ന് പാക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; കശ്മീരില്‍ അതീവ ജാഗ്രത

Google Oneindia Malayalam News

ശ്രീനഗര്‍: പുല്‍വാമ മോഡലില്‍ ജമ്മുകശ്മീരില്‍ ഭീകരര്‍ വീണ്ടും ആക്രമണം നടത്താന്‍ സാധ്യയുണ്ടെന്ന് പാകിസ്താന്‍റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച രഹസ്യന്വേഷ വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താനാണ് ഭീകരര്‍ പദ്ധഥിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്‍റെ വിവരം കൈമാറിയത്. പാകിസ്താന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമേരിക്കയും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

<strong>മുട്ടുമടക്കിയ മമതയ്ക്ക് മുന്നില്‍ നിലപാട് മയപ്പെടുത്തി ഡോക്ടര്‍മാര്‍, ചര്‍ച്ചയക്ക് തയ്യാര്‍</strong>മുട്ടുമടക്കിയ മമതയ്ക്ക് മുന്നില്‍ നിലപാട് മയപ്പെടുത്തി ഡോക്ടര്‍മാര്‍, ചര്‍ച്ചയക്ക് തയ്യാര്‍

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന് ആക്രമത്തിന്‍റെ മാതൃകയില്‍ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അല്‍ഖ്വയ്ദയാണ് ഇത്തരമൊരു ആക്രമണത്തിന് പദ്ധയിടുന്നതെന്നാണ് സൂചന. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 army

അല്‍ഖ്വയിദ ഭീകരനായ സാക്കിര്‍ മൂസയെ കശ്മീരിലെ ത്രാല്‍ മേഖലയില്‍ വെച്ച് കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ഇയാളുടെ മരണത്തിന് പകരം വീട്ടാനാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുന്നതെന്നാണ് സൂചന. ഭീകരാവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ചക്കില്ലെന്ന് ഷാഹ്ഹായി ഉച്ചകോടിയില്‍ ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീരിലെ അക്രമത്തെ സംബന്ധിച്ചു രഹസ്യാന്വേഷണ വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുന്നത്.

<strong> ദുബായില്‍ മലയാളി ബാലന്‍ സ്കൂള്‍ ബസില്‍ ശ്വാസംമുട്ടി മരിച്ചു: അറിയാതെ ഡ്രൈവർ വാഹനം പൂട്ടിപ്പോയെന്ന്!</strong> ദുബായില്‍ മലയാളി ബാലന്‍ സ്കൂള്‍ ബസില്‍ ശ്വാസംമുട്ടി മരിച്ചു: അറിയാതെ ഡ്രൈവർ വാഹനം പൂട്ടിപ്പോയെന്ന്!

English summary
terrorists plan for attack in pulwama: pakisthan And us warns india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X