സ്റ്റമ്പിന് പകരം എകെ 47 ഭീകരരുടെ ക്രിക്കറ്റ് കഴി സോഷ്യല്‍ മീഡിയയില്‍ വൈറല്‍, വീഡിയോ കാണൂ..

  • Written By:
Subscribe to Oneindia Malayalam

ദില്ലി: തോക്കുപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്ന ഭീകരരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സ്റ്റംമ്പിന് പകരമായി എകെ 47 ഉപയോഗിച്ച് ആസ്വദിച്ച് ക്രിക്കറ്റ് കളിയ്ക്കുന്ന അഞ്ച് ഭീകരരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുള്ള വീഡിയോയിലുള്ളത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

ജമ്മു കശ്മീരില്‍ ഭീകരവാദം അതിന്‍റെ അവസാന ഘട്ടത്തിലെത്തിയെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്‍റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് കശ്മീരില്‍ നിന്ന് തന്നെ ചിത്രീകരിച്ചിട്ടുള്ള ഈ വീഡിയോ പുറത്തു വരുന്നത്. ദക്ഷിണ കശ്മീരില്‍ നിന്നുള്ള വീഡിയോ ആണ് വൈറലാവുന്നതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

videokashmir-

ക്രിക്കറ്റ് കളിയിലേര്‍പ്പെട്ട ഭീകരരുടെ ശരീരത്തില്‍ തൂക്കിയിട്ട നിലയില്‍ ആയുധങ്ങളും വീഡിയോയില്‍ കാണാം. എന്നാല്‍ ഇവര്‍ ഏത് ഭീകരസംഘടനയില്‍പ്പെട്ടതാണെന്ന് വ്യക്തമല്ല. വിയോണ്‍ എന്ന യൂട്യൂബ് ചാനലില്‍ നിന്നാണ് വീഡിയോ അപ് ലോഡ് ചെയ്തിട്ടുള്ളത്.

English summary
A video of terrorists playing cricket, using AK 47 as wickets in south Kashmir has gone viral. The 5-minute video shows six terrorists, including the cameraman, playing cricket with AK 47 as the bowler's wicket.
Please Wait while comments are loading...