കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ പെട്രോൾ ബോംബ് എറിഞ്ഞ് തീവ്രവാദികൾ സർക്കാർ സ്കൂൾ കത്തിച്ചു

Google Oneindia Malayalam News

ശ്രീനഗർ: കശ്മീരിൽ തീവ്രവാദികൾ സ്കൂൾ കത്തിച്ചു. ഷോപ്പിയാനിലെ കുംദ്ലാൻ ഗ്രാമത്തിലെ സ്കൂളാണ് തീവ്രവാദികൾ പെട്രോൾ ബോംബെറിഞ്ഞ് നശിപ്പിച്ചത്. ശനിയാഴ്ച ബോർഡ് പരീക്ഷ നടത്താനുളള തയ്യാറെടുപ്പുകൾക്കിയയിലാണ് സ്കൂൾ കത്തിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടയിൽ ഇത് രണ്ടാം തവണയാണ് സ്കൂളിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുന്നത്.

 ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി നടത്തും: ആദ്യ ഘട്ടം നവംബര്‍ 30 ന് ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി നടത്തും: ആദ്യ ഘട്ടം നവംബര്‍ 30 ന്

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുൽവാമയിൽ കുട്ടികൾ ബോർഡ് എക്സാം എഴുതിക്കൊണ്ടിരുന്ന സ്കളിന് മുമ്പിൽ ഏറ്റുമുട്ടൽ നടന്നത്. സ്കൂളിന് സുരക്ഷയൊരുക്കിയിരുന്ന സിആർപിഎഫ് ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഏററുമുട്ടൽ തുടരുന്നതിനിടെ അഞ്ചോളം കുട്ടികളാണ് സ്കൂളിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.

kashmir

ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നതിന് ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്. ഒക്ടോബർ 31നാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നഷ്ടമായത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ തുടർച്ചയായ ആക്രമണ സംഭവങ്ങളാണ് കശ്മീരിൽ നടന്നത്. അടുത്തിടെയായി ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ച് തീവ്രവാദികൾ നിരവധി ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്.

English summary
Terrorists set fire to school in shopian in Jammukashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X