പഹല്‍ഗാമില്‍ നാലു സ്ഥലങ്ങള്‍ സ്കെച്ച് ചെയ്ത് ഭീകരര്‍; മൂന്നിടങ്ങള്‍ ഒഴിവാക്കിയത് ഈ കാരണത്താല്‍
ശ്രീനഗര്‍: കാശ്മീരില്‍ 26 വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളുടെ ആസൂത്രണം സംബന്ധിച്ച വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് ദിവസങ്ങള്‍ക്കു മുന്‍പേ ഭീകരര്‍ കൃത്യമായ ആസൂത്രണം ആരംഭിച്ചതായാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ കണ്ടെത്തല്‍. ദിവസങ്ങള്‍ക്ക് മുന്‍പേ ഭീകരര്‍ പഹല്‍ഗാമിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം നടത്തുകയും ചില സ്ഥലങ്ങള്‍ സ്കെച്ച് ചെയ്യുകയും ചെയ്തു.
ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരര്‍ ഏപ്രില്‍ 15 ന് പഹല്‍ഗാമിലെത്തി നാല് സ്ഥലങ്ങളിലാണ് നിരീക്ഷണം നടത്തിയത്. ആക്രമണം നടത്തുന്നതിനും അതിനു ശേഷം രക്ഷപ്പെടുന്നതിനുമുള്ള സാധ്യതകളാണ് ഇവര്‍ പരിശോധിച്ചത്. അതില്‍ മൂന്നു മേഖലകളിലുള്ള ശക്തമായ സുരക്ഷയാണ് അവിടങ്ങളില്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് ഭീകരരെ പിന്തിരിപ്പിച്ചത്. ഏറ്റവും ഒടുവിലാണ് ബൈസരണ്‍ താഴ്വര തിരഞ്ഞെടുത്തത്.

ഏപ്രില്‍ 22 നാണ് 26 പേര് കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണം ഉണ്ടായത്. അതിന് രണ്ട് ദിവസം മുന്‍പാണ് ബൈസരണ്‍ താഴ്വരയില് ഭീകരരുടെ സാന്നിധ്യം ഉണ്ടായിരുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 'ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍'മാരില്‍ ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ലഭിച്ചത്. വിദേശ ഭീകരര്‍ക്ക് പ്രാദേശികമായി സഹായം ചെയ്തുകൊടുക്കുന്നവരെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാര്‍ എന്നാണ് അന്വേഷണ സംഘം വിശേഷിപ്പിക്കുന്നത്.
നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന അതിമനോഹരമായ താഴ്വരയാണ് ബൈസരണ്‍ താഴ്വര. ബൈസരണ്‍ കൂടാതെ അരു താഴ്വര, പ്രദേശത്തെ അമ്യൂസ്മെന്റ് പാര്‍ക്ക്, ബേതാബ് താഴ്വര എന്നിവയാണ് തീവ്രവാദികള്‍ സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് നിരീക്ഷണം നടത്തിയത്. അതിമനോഹരമായ ബേതാബ് താഴ്വര ബോളിവുഡ് ഗാനങ്ങളിലൂടെ ഏറെ പ്രശസ്തമായ സ്ഥലമാണ്. നിരവധി വിനോദസഞ്ചാരികളും ഇവിടെ എത്താറുണ്ട്. പക്ഷേ ഇവിടങ്ങളില്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് തീവ്രവാദികളെ പിന്തിരിപ്പിച്ചത് ശക്തമായ സുരക്ഷാ ക്രമീകരണമാണ്.
പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളെ പ്രാദേശികമായി സഹായിച്ച ഇരുപതോളം പേരെ ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചത്. മറ്റു ചിലര്‍ സജീവ നിരീക്ഷണത്തിലാണ്. കാശ്മീര്‍ പൊലീസും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.
പ്രധാനമായും നാല് ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരാണ് തീവ്രവാദികളെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഇവരാണ് നാലിടങ്ങളിലും നിരീക്ഷണം നടത്തി ഭീകരര്‍ക്ക് ആക്രമണം നടത്താന്‍ ഏറ്റവും അനുകൂലമായ സ്ഥലം കണ്ടെത്തിക്കൊടുത്തത്. ആക്രമണത്തിന് മുമ്പ് ഈ മേഖലകളില്‍ മൂന്ന് സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചതിനെക്കുറിച്ചുള്ള തെളിവുകള്‍ എന്‍ഐഎയ്ക്കു ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് എത്രത്തോളം സുരക്ഷ ഉണ്ടെന്നതടക്കം കൃത്യമായി നീരീക്ഷിച്ചാണ് ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാര്‍ ഭീകരര്‍ക്ക് വിവരം കൈമാറിയിരിക്കുന്നത്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് താരതമ്യേന സുരക്ഷ കുറഞ്ഞ പഹല്‍ഗാം തീവ്രവാദികള്‍ തിരഞ്ഞെുക്കുകയായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും ഇതുവരെ 2,500 ലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. 186 പേര് കസ്റ്റഡിയിലുണ്ട്. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
ആക്രമണത്തെത്തുടര്‍ന്ന്, ജമ്മു കശ്മീരിലുടനീളം റെയ്ഡുകള്‍ തുടരുകയാണ്. കുപ്വാര, ഹന്ദ്വാര, അനന്ത്നാഗ്, ത്രാല്‍, പുല്‍വാമ, സോപൂര്‍, ബാരാമുള്ള, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ തുടരുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്ന നിരോധിത സംഘടനകളിലെ അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളില്‍ വ്യാപക പരിശോധന നടന്നു.
തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ നിരോധിച്ചിട്ടും പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശികമായ ശൃംഖലയുടെ പിന്തുണയുണ്ടായിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ നിഗമനം. പാകിസ്ഥാന് ഭീകരര്‍ക്ക് ആക്രമണം ആസൂത്രണം ചെയ്യാനും കൂട്ടക്കൊല നടപ്പാക്കാനും ഈ ശൃംഖലയുടെ സഹായം ലഭിച്ചിട്ടുണ്ട്. നിരോധിത സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുടെ കോള്‍ റെക്കോര്‍ഡുകള്‍ അന്വേഷിച്ചുവരികയാണ്. ഈ ഗ്രൂപ്പുകളിലെ അംഗങ്ങളും പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ടവരും തമ്മിലുള്ള ആശയവിനിമയ ബന്ധങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഏപ്രില്‍ 22 നാണ് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം ഉണ്ടായത്. കാശ്മീരില്‍ വീണ്ടും അശാന്തിയുടെ വിത്തുവിതച്ചാണ് തീവ്രവാദികള്‍ തങ്ങളുടെ പദ്ധതി നടപ്പാക്കിയത്. ആക്രമണത്തിന് കാരണക്കാരായവര്‍ക്ക് സങ്കല്പ്പിക്കുന്നതിലും വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications