പോലീസിനെ ആക്രമിച്ച് തോക്കുമായി കടന്നു കളഞ്ഞു: കശ്മീരില്‍ ഭീകരാക്രമണ മുന്നറിയിപ്പ്!!
ശ്രീനഗര്‍: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരന് തോക്കുമായി കടന്നുകളഞ്ഞു. പോലീസില്‍ നിന്ന് തോക്ക് മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
എകെ 47 തോക്കുമായി കടന്നയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി പോലീസ് കസ്റ്റിഡിയിലെടുത്തയാളെ ചോദ്യം ചെയ്തുവരികയാണ്. ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്തുന്നതിന് വേണ്ടി സുരക്ഷാ സേനയില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിക്കുന്ന രീതി പിന്തുടയരുന്നത് ഹിസ്ബുള്‍ മുജാഹിദ്ദീനാണ്. നേരത്തെ 2016ല്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് ഭീകരര്‍ ആയുധങ്ങള്‍ കവര്‍ന്നിരുന്നു.

സുരക്ഷാ സേനയെ ആക്രമിച്ച് ഭീകരാക്രമണത്തിനാവശ്യമായ ആയുധങ്ങള്‍ സംഘടിപ്പിക്കാനാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കും സംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന യുവാക്കള്‍ക്കും നല്കുന്ന നിര്‍ദേശം. മുഹമ്മദ് ഹനീഫിനെ മുളക്പൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം തോക്കുമായി കടന്നുകളയുകയായിരുന്നുവെന്ന് ജമ്മു പോലീസ് പറയുന്നു. ഭീകരരില്‍ ഒരാള്‍ ഷോപ്പിയാനില്‍ നിന്നുള്ള മസൂദ് അഹമ്മദ് മാലിക്കാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂവല്‍ ചൗക്കിലെ മന്ദിര്‍ മസ്ജിദിന് സമീപത്തുവച്ചായിരുന്നു സംഭവം. ഇതോടെ പ്രദേശത്തുനിന്ന് പുറത്തുപോകുന്ന വാഹനങ്ങളില്ലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
J&K: Two terrorists snatched AK-47 rifle from a Policeman in Jammu. Policeman injured, one terrorist arrested, other with rifle fled pic.twitter.com/No6XWeN6Ba
— ANI (@ANI_news) March 26, 2017
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications