കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളില്‍ നിന്നും കണ്ടെത്തിയ 'കാല്‍ക്കുലേറ്ററില്‍' ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍!!

  • By Neethu
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യ-കാശ്മീര്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യം പിടികൂടിയ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരില്‍ നിന്നും 'കാല്‍ക്കുലേര്‍' കണ്ടെത്തി. സംഭവം സാധാരണ കാല്‍ക്കുലേറ്റര്‍ അല്ല. സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ആശയവിനിമയം നടത്താനുള്ള പുതിയ സാങ്കേതിക വിദ്യയാണ് കാല്‍ക്കുലേറ്റര്‍.

ഭീകരരില്‍ നിന്നും കണ്ടെത്തിയ സ്മാര്‍ട്ട്‌ഫോണ്‍ പരിശോധിച്ചപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. വിശദമായി നടത്തിയ പരിശോധനയില്‍ കാല്‍ക്കുലേറ്റര്‍ എന്ന അപ്ലിക്കേഷനില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കാല്‍ക്കുലേറ്ററിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍.

പുതിയ ആശയവിനിമയ വിദ്യ

പുതിയ ആശയവിനിമയ വിദ്യ

സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ആശയവിനിമയം നടത്തുന്നതിന് തീവ്രവാദികള്‍ കണ്ടെത്തിയ പുതിയ വിദ്യായാണ് കാല്‍ക്കുലേറ്റര്‍. സ്മാര്‍ട്ട്‌ഫോണിലാണ് ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.
സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യ

കൊഗ്നിറ്റീവ് ഡിജിറ്റല്‍ റേഡിയോ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
സൈന്യത്തിന്റെ പരിധിയില്‍ വരില്ല

സൈന്യത്തിന്റെ പരിധിയില്‍ വരില്ല


കാല്‍ക്കുലേറ്റര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ മറ്റാര്‍ക്കും കണ്ടെത്താന്‍ സാധിക്കില്ല . സെല്ലുല്ലാര്‍ സര്‍വ്വീസിന്റെയോ വൈ-ഫൈയുടെയോ പരിധിയില്‍ ഇത് വരില്ല. ഇത്തരത്തിലാണ് ഭീകരര്‍ ഇവരുടെ ജിപിഎസ് ലൊക്കേഷന്‍ അറിയിക്കുന്നത്.

സൈന്യത്തിന് ഭീഷണി

സൈന്യത്തിന് ഭീഷണി

തീവ്രവാദികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് സിഡിആര്‍ സാങ്കേതിക വിദ്യയാണ്. ഇത് പിന്തുടരാന്‍ പുറത്ത് നിന്നുള്ള സംവിധാനത്തിന് സാധിക്കില്ല. സൈന്യത്തിന് കൂടുതല്‍ ഭീഷണിയാകുന്നതും ഇത് തന്നെയാണ്.
അമേരിക്കയില്‍ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു

അമേരിക്കയില്‍ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു


അമേരിക്കയില്‍ കത്രീന ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഇതേ സാങ്കേതിക വിദ്യയാണ് അന്നുപയോഗിച്ചത്.

English summary
A new app 'calculator' has been found on smart phones of terrorists infiltrating into Jammu and Kashmir which helps them to remain in touch with their handlers in Pakistan-occupied-Kashmir (PoK) without being detected by technical surveillance mounted by army.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X