പഹൽഗാം ആക്രമണം നടത്തിയ ഭീകരർ ഇന്ത്യയിലേക്ക് എത്തിയത് 3 വർഷം മുൻപ്; കഴിഞ്ഞത് വനത്തിൽ
ഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ ഇന്ത്യയിലേക്ക് എത്തിയത് മൂന്ന് വർഷം മുൻപെന്ന് സർക്കാർ വൃത്തങ്ങൾ. കഴിഞ്ഞ വർഷം ഇവർ ഗ്രൂപ്പുകളായി തിരിഞ്ഞു. പഹൽഗാമിൽ ആക്രമണം നടത്തിയവർ ഇത്രയും നാൾ വനത്തിൽ ഒളിച്ച് കഴിയുകയായിരുന്നുവെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഹിന്ദു റിപ്പോർട്ടിൽ പറയുന്നു.
ആക്രമണം നടത്തിയ മൂന്ന് ഭീകരരെ കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു. ലഷ്കർ-ഇ-ത്വയ്ബ ഭീകരരായ സുലൈമാൻ എന്ന ഫൈസൽ ജട്ട്, ഹംസ അഫ്ഗാനി, സിബ്രാൻ എന്നിവരെയാണ് വധിച്ചത്. അതേസമയം ഭീകരവാദികളിൽ ഒരു സംഘത്തെ സുലൈമാനും മറ്റേ സംഘത്തെ മൂസ എന്ന ഭീകരനുമാണ് നയിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു.

പുതുതായി ലഷ്കറിൽ ചേർന്ന ഭീകരർ കഴിഞ്ഞ വർഷം സുലൈമാനൊപ്പം കാശ്മീർ താഴ്‌വരയിൽ പ്രവർത്തിച്ച് തുടങ്ങി. കൊല്ലപ്പെട്ട മൂന്ന് ഭീകരരും ശ്രീനഗറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ദച്ചിഗാം വനമേഖലയിൽ ഒളിച്ചു കഴിയുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 20 ന് സെൻട്രൽ കാശ്മീരിലെ ഗണ്ടർബാൽ ജില്ലയിലെ ഗഗൻഗിറിലുള്ള ഒരു നിർമ്മാണ കമ്പനി സൈറ്റിൽ നടന്ന ആക്രമണത്തിലും സുലൈമാന് പങ്കുണ്ടായിരുന്നു. ഈ ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
2021 മുതൽ ഏകദേശം 20 മുതൽ 25 വരെ തീവ്രവാദികൾ പാകിസ്താനിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. ഇതിൽ ഒരു സംഘം ജമ്മു മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്', റിപ്പോർട്ടിൽ പറയുന്നു.
ഭീകരവാദികൾ ഉയർന്ന ഫ്രീക്വൻസിയുള്ള വയർലെസ് സംവിധാനങ്ങളാണ് ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. 20 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെ ദൂരപരിധിയിൽ ആശയവിനിമയം നടത്തണമെങ്കിൽ ഈ വയർലെസ് സംവിധാനങ്ങൾക്ക് വ്യക്തമായ റേഞ്ച് ആവശ്യമാണ്. "കോൾ വിവരങ്ങൾ ചോർത്താൻ കഴിഞ്ഞില്ലെങ്കിലും, ദിശ നിർണയ ഉപകരണത്തിന്റെ സഹായത്തോടെ സുരക്ഷാ സേനയ്ക്ക് പലതവണ ഇതിന്റെ സിഗ്നലുകൾ ലഭിച്ചു. ആദ്യ സിഗ്നൽ ലഭിച്ചത് മെയ് 22-നായിരുന്നു.
തുടർന്ന് സുരക്ഷാ സേന ദച്ചിഗാം വനമേഖല വളഞ്ഞ് പരിശോധന നടത്തി.ഓരോ തവണ സിഗ്നൽ ലഭിക്കുമ്പോഴും ആ പ്രദേശം പരിശോധിച്ചു. ഭീകരർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള ഇടങ്ങൾ ഓരോന്നായി ഇല്ലാതാക്കി. ജൂലൈ 22-ന് സാങ്കേതികവിദ്യയുടെയും രഹസ്യ വിവരങ്ങളുടെയും സഹായത്തോടെ മൂന്ന് ഭീകരരുടെയും സ്ഥാനം കണ്ടെത്തി. തുടർന്ന് അവരെ വധിക്കാനുള്ള സൈനിക നടപടി ആസൂത്രണം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. .
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മൂന്ന് ഭീകരരുടെ രേഖാ ചിത്രങ്ങൾ ജമ്മു പോലീസ് പുറത്തുവിട്ടിരുന്നു. അനന്തനാഗ് സ്വദേശിയായ ആദിൽ ഹുസൈൻ തോക്കർ, അലി ഭായ് എന്ന താൾഹ ഭായ്, സുലൈമാൻ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിൽ സുലൈമാനും അലി ഭായിയും പാകിസ്താൻ പൗരന്മാരാണ്. എന്നാൽ, പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ മൂന്ന് ഭീകരരും പാകിസ്താനികളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിച്ചു.
ഓപ്പറേഷൻ മഹാദേവിലൂടെ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ കയ്യിൽ നിന്ന് പാകിസ്താൻ വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയതായും. അവരുടെ ശരീരത്തിന് സമീപത്ത് നിന്ന് പാകിസ്താനി ചോക്ലേറ്റുകൾ ലഭിച്ചതായും ഷാ അറിയിച്ചു.
ഭീകരർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കണ്ടെത്താനായി ഇന്റലിജൻസ് ബ്യൂറോയും സൈനിക ഉദ്യോഗസ്ഥരും ദിവസങ്ങളോളം കാൽനടയായി തിരച്ചിൽ നടത്തിയെന്നും ഷാ വ്യക്തമാക്കി.
ഡിസംബറിൽ ദച്ചിഗാമിന് സമീപം കൊല്ലപ്പെട്ട ഭീകരന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ഫോട്ടോയിൽ നിന്നാണ് ആദ്യ രേഖാചിത്രങ്ങൾ തയ്യാറാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഹൽഗാം ആക്രമണ ദിവസം 6 ഓളം ഭീകരർ അവിടെ ഉണ്ടായിരുന്നുവെന്നായിരുന്നു ദൃക്സാക്ഷികളുടെ മൊഴി. എന്നാൽ വിശദമായ അന്വേഷണത്തിൽ 3 ഭീകരരായിരുന്നു ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. ഇവരെ ഓപ്പറേഷൻ മഹാദേവിലൂടെ കൊലപ്പെടുത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
ഏപ്രിൽ 22 നായിരുന്നു രാജ്യത്തെ നടുക്കിയ പഹൽഗാം ആക്രമണം നടന്നത്. അന്ന് 26 പേരായിരുന്നു കൊല്ലപ്പെട്ടത്. ആളുകളെ മതം ചോദിച്ചായിരുന്നു കൊലപ്പെടുത്തിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications