കശ്മീരിൽ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്; 7 ഭീകരർ നുഴഞ്ഞു കയറി?
ദില്ലി: സ്വാതന്ത്രദിനവും ബലിപെരുന്നാളും ലക്ഷ്യം വെച്ച് ജമ്മു കശ്മീരിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കശ്മീരിലേക്ക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഭീകരർ നുഴഞ്ഞുകയറിയതായാണ് റിപ്പോർട്ട്. പാകിസ്താൻറെ പിന്തുണയോടെയാണ് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയെ പഴിചാരാനായി മുസ്ലീം പള്ളിക്ക് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. അതേ സമയം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രൂക്ഷമായ പ്രതികരണമാണ് നടത്തുന്നത്. ഇന്ത്യയിൽ മുസ്ലീങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വ്യാപക ആക്രമണമാണ് ബിജെപി സർക്കാർ നടത്തുന്നതെന്നാണ് ഇമ്രാൻ ഖാന്റെ പ്രധാന ആരോപണം.

ഏഴംഗ ഭീകരസംഘം പാനിഹാൽ, പിർ പർവത നിരയിൽ എത്തിയെന്നും രജൗരിയിൽ നിന്നോ പൂഞ്ചിൽ നിന്നോ ആകാം ഇവർ നുഴഞ്ഞുകയറ്റം നടത്തിയതെന്നുമാണ് ഉന്നതഉദ്യോഗസ്ഥർ സംശയിക്കുന്നത്. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരൻ അബ്ദുൾ റൗഫാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് സൂചന. കശ്മീരിനെ രണ്ടായ വിഭജിക്കാനുള്ള നടപടിക്കെതിരെ പാകിസ്താൻ ഉയർത്തുന്ന പ്രതിഷേധത്തിന് അമേരിക്കയുടെയും അറബ് രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications