കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്ടു വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ പ്രസവിച്ചു

  • By Aswathi
Google Oneindia Malayalam News

പറ്റ്‌ന: പരീക്ഷാഹാളില്‍ വിദ്യാര്‍ത്ഥി പ്രസവിച്ചു. സരണ്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് കൗതുകകരമായ സംഭവം. ഇരപതുകാരിയായ മനീഷ ദേവിയാണ് പരീക്ഷ ഹാളില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

വ്യാഴാഴ്ച പന്ത്രണ്ടാം തരം പരീക്ഷ എതുതുകയായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ മനീഷ. പരീക്ഷ എഴുതുന്നതിനിടെ യുവതിക്ക് പ്രസവവേദന അുഭവപ്പെടുകയായിരുന്നു. ഉടന്‍ കോളേജ് അധികൃതര്‍ ആമ്പുലന്‍സ് വിളിച്ചെങ്കിലും അപ്പോഴേക്കും യുവതി പ്രസവിച്ചു.

baby

അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറയിച്ചു.

അധ്യാപകരല്ലാത്ത കോളേജ് ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് 882 കോളേജുകളില്‍ പ്ലസ് ടു പരീക്ഷ നടന്നുകൊണ്ടിരിക്കുന്നത്. 410,662 പെണ്‍കുട്ടികളുള്‍പ്പടെ 981,778 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സംസ്ഥാനത്തു നിന്ന് പ്ലസ് ടു പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നത്.

English summary
A woman in Bihar gave birth in the examination hall where she was appearing for her class 12 exams, an official said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X