കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങള്‍ റോഡിലിറങ്ങരുത്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പ്രകൃതിയെ പിണക്കി ഏറെക്കാലം മനുഷ്യന് മുന്നോട്ട് പോകാനാകില്ല. ചെന്നൈയിലെ പ്രളയം തരുന്ന പാഠം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. അശാസ്ത്രീയമായ കെട്ടിടങ്ങളും പ്രകൃതി ചൂഷണവുമാണ് ചെന്നൈയ്ക്ക് പണി കൊടുത്തത്. ഇതുപോലെ ഭീകരമായ മറ്റൊരു പ്രശ്‌നമാണ് അന്തരീക്ഷ മലിനീകരണം. ഇതിന് പ്രധാന കാരണമാകട്ടെ വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും.

അന്തരീക്ഷ മലിനീകരണം കുറക്കാന്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുക. ഇതിന് വിപ്ലവകരമായ ഒരു നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. 2106 ജനുവരി ഒന്നുമുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം റോഡില്‍ ഇറങ്ങിയാല്‍ മതി എന്നാണ് നിയന്ത്രണം. ഒറ്റയിലും ഇരട്ടയിലും അവസാനിക്കുന്ന നമ്പര്‍ പ്ലേറ്റുകളുള്ള വണ്ടികളായാണ് തരംതിരിവ്.

delhi

ജനുവരി 1 മുതല്‍ 15 വരെ ദില്ലിയില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ ദില്ലി മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കാതിരിക്കാനും നടപടികള്‍ എടുക്കും. മെട്രോ റെയില്‍വേ പ്രവര്‍ത്തന സമയം നീട്ടും. സര്‍ക്കാര്‍ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങും. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബസുകളുടെ സര്‍വ്വീസുകളും കൂട്ടും.

വലിയ ട്രക്കുകള്‍ക്ക് രാത്രി 10നും 11നും ശേഷമേ ദില്ലിയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകൂ. ദില്ലിയിലെ ജനങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് സര്‍ക്കാര്‍ തീരുമാനത്തിനോട് ഉണ്ടാകുന്നത്. വിപ്ലവകരമായ പദ്ധതിയാണെങ്കിലും ഇത് എങ്ങനെ നടപ്പാക്കും എന്നത് കണ്ട് തന്നെ അറിയണമെന്ന് ചിലര്‍ പറയുന്നു. നിയന്ത്രണം തെറ്റിച്ച് റോഡിലിറങ്ങുന്ന വണ്ടികള്‍ക്ക് എത്രയാണ് പിഴ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനമായിട്ടില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മന്ത്രിസഭാ തീരുമാനം അറിയിച്ചത്.

English summary
Pollution check: Private vehicles in Delhi can run only on alternate days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X