ഫണ്ട് തിരിമറി: ടീസ്ത സെതല്‍വാദ് ഉത്തരം പറയേണ്ട നാല് ചോദ്യങ്ങള്‍
ദില്ലി: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. 2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സബ്രംഗ് ട്രസ്റ്റിന്റെ പേരില്‍ പിരിച്ചെടുത്ത പണം തിരിമറി നടത്തിയത് ബന്ധപ്പെട്ടാണ് നോട്ടീസ്. തനിക്കെതിരെ നടപടി ഉണ്ടാകാതിരിക്കണമെങ്കില്‍ ആഭ്യന്തര മന്ത്രാലയം ഉന്നയിച്ച ഈ നാല് ചോദ്യങ്ങള്‍ക്ക് ടീസ്ത മറുപടി കൊടുത്തേ മതിയാകൂ എന്ന സ്ഥിതിയാണ്.
ടീസ്ത സെതല്‍വാദിന് ആഭ്യന്തര മന്ത്രാലയം അയച്ച കാരണം കാണിക്കല്‍ നോട്ടീസിലെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇവയാണ്. ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും സബ്രംഗ് ട്രസ്റ്റിന് ലഭിച്ച ഫണ്ട് വക മാറ്റി ചെലവഴിച്ചിട്ടുണ്ടോ. സബ്രംഗ് ട്രസ്റ്റിന് സംഭാവന നല്‍കിയനവരില്‍ വിദേശി ജേര്‍ണലിസ്റ്റുകളും എഡിറ്റര്‍മാരും ഉണ്ടോ.

ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനാണ് പണം പിരിച്ചെടുത്തത്. ഇതിന് വേണ്ടിത്തന്നെയാണ് ഫണ്ട് മുഴുവന്‍ ചെലവഴിച്ചത്. ഈ ഫണ്ടില്‍ നിന്ന് തന്നെയാണോ എന്‍ ജി ഓകളായ സി ജെ പിയും സബ്രംഗ് ട്രസ്റ്റും പണം ചെലവഴിച്ചിരുന്നത്. ടീസ്തയുടെ സബ്രംഗ് കമ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സബ്രംഗ് ട്രസ്റ്റ്, സി ജെ പി എന്നിവ ഒരേ് കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത്.
2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച പണം വെട്ടിച്ചു എന്ന ആരോപണമാണ് ടീസ്ത സെതല്‍വാദിന് എതിരെയുളഅളത്. ടീസ്തയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദും ഈ കേസില്‍ പ്രതിയാണ്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നല്‍കാനായി സബ്രംഗ് ട്രസ്റ്റിന്റെ പേരില്‍ പിരിച്ചെടുത്ത 1.51 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത് എന്നാണ് ആരോപണം.












Click it and Unblock the Notifications