കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന്റെ ഭാര്യ സീതാ ദേവി ടെസ്റ്റ് ട്യൂബ് ശിശു!!! പുതിയ മണ്ടത്തരവുമായി ബിജെപി മന്ത്രി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയ്ക്കും പിറകേ, പുരണാത്തില്‍ നിന്ന് പുതിയ കണ്ടുപിടിത്തവുമായി മറ്റൊരു ബിജെപി മന്ത്രി കൂടി രംഗത്ത്. ഉത്തര്‍ പ്രദേശിലെ ഉപ മുഖ്യമന്ത്രിയായ ദിനേശ് ശര്‍മയാണ് പുതിയ കണ്ടെത്തലിന് പിന്നില്‍!!!

ശ്രീരാമ പത്‌നിയായ സീതാ ദേവി ടെസ്റ്റ് ട്യൂബ് ശിശു ആയിരുന്നു എന്നാണ് ദിനേശ് ശര്‍മ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞത്. ഇന്നത്തെ കാലത്തെ പല കണ്ടുപിടിത്തങ്ങളുടേയും തുടക്കം ഹിന്ദു പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും ആണെന്നും പറയുന്നുണ്ട് അദ്ദേഹം.

ഇത് ആദ്യമായല്ല ബിജെപി നേതാക്കളും മന്ത്രിമാരും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്. സീതാദേവിയില്‍ അവസാനിക്കുന്നില്ല ദിനേശ് ശര്‍മയുടെ വിലയിരുത്തലുകള്‍...

സീതയുടെ ജനനം

സീതയുടെ ജനനം

സീതാ ദേവിയെ ലഭിച്ചത് ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്നാണ് രാമായണത്തില്‍ പറയുന്നത്. അക്കാലത്ത് തന്നെ ടെസ്റ്റ് ട്യൂബ് ശിശുക്കളെ സൃഷ്ടിക്കുന്ന രീതി ഉണ്ടായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത് എന്നായിരുന്നു ദിനേശ് ശര്‍മ പറഞ്ഞത്. എന്നാല്‍ മറ്റാരെങ്കിലും ഇത്തരത്തില്‍ ജന്മം എടുത്തതായി അദ്ദേഹം പറയുന്നും ഇല്ല!

ജേര്‍ണലിസം മഹാഭാരത കാലത്ത്!!!

ജേര്‍ണലിസം മഹാഭാരത കാലത്ത്!!!

ടെസ്റ്റ് ട്യൂബ് ശിശുക്കളെ ജനിപ്പിക്കുന്ന സാങ്കേതിക വിദ്യ രാമായണ കാലത്ത് തുടങ്ങിയതാണെങ്കില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത് മഹാഭാരത കാലത്താണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍. തത്സമയ സംപ്രേഷണത്തിന് സമാനമായ സാങ്കേതിക വിദ്യ അക്കാലത്ത് ഉണ്ടായിരുന്നത്രെ. അത് വഴിയായിരുന്നു സഞ്ജയന്‍ മഹാഭാരത യുദ്ധത്തെ കുറിച്ച് ധൃതരാഷ്ട്രര്‍ക്ക് വിശദീകരിച്ച് കൊടുത്തിരുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വാദം.

ഗൂഗിളും നാരദനും!!!

ഗൂഗിളും നാരദനും!!!

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍... നിങ്ങളുടെ ഗൂഗിള്‍ ഈ അടുത്ത കാലത്താണ് തുടങ്ങിയത്. എന്നാല്‍ ഞങ്ങളുടെ ഗൂഗിള്‍ നാരദ മഹര്‍ഷിയുടെ കാലത്തേ തുടങ്ങിയിരുന്നു എന്നായിരുന്നു മറ്റൊരു പരാമര്‍ശം. നാരായണ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞുകൊണ്ട് നാരദന് എവിടെ വേണമെങ്കിലും എത്തി എന്ത് വിവരം വേണമെങ്കിലും പങ്കുവയ്ക്കാന്‍ ആകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജേര്‍ണലിസം ദിനം!

ജേര്‍ണലിസം ദിനം!

ദിനേശ് ശര്‍മ ഇക്കാര്യങ്ങള്‍ എല്ലാം എവിടെയാണ് പറഞ്ഞത് എന്ന് കൂടി ഓര്‍ക്കണം! ഹിന്ദി ജേര്‍ണലിസം ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പുരാണ പരാമര്‍ശങ്ങള്‍ എല്ലാം തന്നെ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ബിപ്ലബ് കുമാറിന്റെ കണ്ടെത്തലുകള്‍

ബിപ്ലബ് കുമാറിന്റെ കണ്ടെത്തലുകള്‍

ഇതിന് മുമ്പ് ഏറെ വിവാദം സൃഷ്ടിച്ചത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ പരാമര്‍ശങ്ങള്‍ ആയിരുന്നു. ഇന്റര്‍നെറ്റ് മഹാഭാരത കാലത്ത് തന്നെ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധം കാണിച്ചുകൊടുത്തത് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വഴി ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരും മോശമല്ല

ആരും മോശമല്ല

ഇക്കാര്യത്തില്‍ ബിജെപി നേതാക്കള്‍ പലരും മോശമല്ലെന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയായിരുന്നു മുമ്പ് നാരദനെ ഗൂഗിളിമായി താരതമ്യം ചെയ്തത്. ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയ് ബിപ്ലബ് കുമാര്‍ നടത്തിയതിന് സമാനമായ ചില നിരീക്ഷണങ്ങളും നടത്തിയിരുന്നു

English summary
Test tube baby concept prevailed during Ramayana era too, says UP Deputy CM; cites Sita as example.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X