Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവേശ പരീക്ഷക്ക് പശുവിനും ഹോള്‍ടിക്കറ്റ്‌

ശ്രീനഗര്‍: അറിഞ്ഞോ? പ്രവേശ പരീക്ഷക്ക് പശുവിനും അഡ്മിറ്റ് കാര്‍ഡ്. കാശ്മീരിലെ ബോര്‍ഡ് ഓഫ് പ്രഫഷനല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് (ബി.ഒ.പി.ഇ.ഇ) പോളിടെക്‌നിക് ഡിപ്‌ളോമ കോഴ്‌സ് പ്രവേശ പരീക്ഷക്ക് ഇവിടെ ഒരു പശുവിനും ലഭിച്ചിരിക്കുന്നു ഹാള്‍ ടിക്കറ്റ്.

പരീക്ഷയ്ക്ക് മെയ് 10ന് രാവിലെ 9.55ന് മുമ്പായി ഹാളില്‍ ഹാജരാകാനാണ് നിര്‍ദേശം. ബി.ഒ.പി.ഇ.ഇയുടെ കാര്യക്ഷമത പരീക്ഷിക്കാന്‍ ബദ്ഗാം ജില്ലക്കാരന്‍ അബ്ദുല്‍ റഷീദ ഒപ്പിച്ച വേലയാണ് സര്‍ക്കാറിന് തലവേദനയായത് .

cow-1.jpg -Properties

കാച്ചില്‍ ഗാവ് എന്നപേരില്‍ റഷീദ് അപേക്ഷ അയച്ചു. കാച്ചില്‍ ഗാവ് എന്നാല്‍ തവിട്ടു നിറമുള്ള പശു എന്നാണര്‍ഥം . 1997 ജനുവരി ഒന്ന് എന്നാണ് ജനനത്തീയതി നല്‍കിയത്. കാച്ചില്‍ ഗാവിന്റെ പിതാവായി അപേക്ഷയില്‍ കാളയുടെ പേരും നല്‍കി. സാങ്കേതിക അപാകതകളൊന്നും കാണാത്ത അധികൃതര്‍ അപേക്ഷ സ്വീകരിക്കുകയും കാര്‍ഡ് അയക്കുകയുമായിരുന്നു.

കശ്മീര്‍ പ്രതിപക്ഷകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ വക്താവ് ജുനൈദ് ആസിം അഡ്മിറ്റ് കാര്‍ഡിന്റെ കോപ്പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ സര്‍ക്കാറിനെയും ബി.ഒ.പി.ഇ.ഇ അധികൃതരെയും വിമര്‍ശിച്ച് രംഗത്തത്തെി. അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്‌ളെന്ന് ബി.ഒ.പി.ഇ.ഇ വൃത്തങ്ങള്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+