വിജയ് മാത്രമല്ല വിശാലും മോദിയുടെ ഇര? വിശാലിന്റെ നിര്‍മ്മാണ കമ്പനിയില്‍ റെയ്ഡ്; പ്രതികാരം?
ചെന്നൈ: വിജയിയുടെ പുതിയ ചിത്രമായ മെര്‍സലിനെ ചൊല്ലിയുള്ള വിവാദത്തില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇത് അതിജീവിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതികാരനടപടിയുമായി രംഗത്തെത്തിയിരിക്കുന്നുവെന്നാണ് സൂചനകള്‍. നേരത്തെ നടന് വിജയ്ക്കെതിരായ ആദായ നികുതി വകുപ്പ് കേസുകള്‍ കുത്തിപ്പൊക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നിരുന്നു. വിജയിയെ പിന്തുണച്ച് രംഗത്തെത്തിയവര്‍ക്കെതിരെയും പ്രതികാര നടപടി ഉണ്ടാകുന്നുവെന്നാണ് സൂചനകള്‍.
വിജയിയെ പിന്തുണച്ച് രംഗത്തെത്തിയ നടന് വിശാലിന്റെ നിര്‍മ്മാണ കമ്പനിയിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരിക്കുകയാണ്. മെര്‍സല്‍ വിവാദം കത്തിപ്പടരുന്നതിനിടെയാണ് സംഭവം. എന്നാല്‍ വിശാലിന്റെ വരാനിരിക്കുന്ന ചിത്രമായ തുപ്പറിവാളനുമായി ബന്ധപ്പെട്ടാണ് റെയിഡെന്നാണ് സൂചന. ഇതിന് മെര്‍സല്‍ വിവാദവുമായി ബന്ധമില്ലെന്നും സൂചനകളുണ്ട്. എന്നാൽ എന്നാല്‍ റെയ്ഡ് നടന്നുവെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

വടപളനിയിലെ ഓഫീസില്‍
വിശാലിന്റെ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയിലാണ് പരിശോധന നടന്നത്.തിങ്കളാഴ്ച ഉച്ചയോടെയാണ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് ആണ് വിശാല്‍.

ആദായ നികുതി വകുപ്പല്ല
ആദായ നികുതി വകുപ്പാണ് പരിശോധന നടത്തിയതെന്നാണ് ആദ്യം പുറത്തു വന്നിരുന്ന വിവരങ്ങള്‍. എന്നാല്‍ ജിഎസ്ടി ഇന്റലിജന്‍സ് ആണ് പരിശോധന നടത്തിയത്.

ജിഎസ്ടി വെട്ടിപ്പ് നടത്തി
വിശാലിന്റെ പുതിയ ചിത്രമായ പേരറിവാളനില്‍ നിര്‍മ്മാണ കമ്പനി ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന എന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും വിശാല്‍ ഹാജരാക്കിയെന്നാണ് വിവരം.

ജിഎസ്ടിക്കെതിരെ പ്രതിഷേധം
സിനിമയിലെ ടാക്സിനെതിരെ വിശാല്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ ജിഎസ്ടി ഇന്റളിജന്‍സ് വിശാലിനെ നിരീക്ഷിച്ച് വരികയായിരുന്നു എന്നാണ് വിവരം.

2013ല്‍
2013ലാണ് വിശാല്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. ഇതിനോടകം ആറ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എല്ലാ ചിത്രങ്ങളിലും നായകന് വിശാല്‍ തന്നെയാണ്.

പ്രതികാര നടപടി
വിശാലിനെതിരെ ഉണ്ടായത് ബിജെപിയുടെ പ്രതികാര നടപടിയാണെന്ന ആരോപണം ഉണ്ട്. പുതിയ ചിത്രമായ മെര്‍സല്‍ താന്‍ ഇന്റര്‍നെറ്റില്‍ കണ്ടുവെന്ന ബിജെപി നേതാവ് എച്ച് രാജയെ വിശാല്‍ വിമര്‍ശിച്ചിരുന്നു. കൂടാതെ മെര്‍സല്‍ ചിത്രത്തിനും വിജയ്ക്കും പിന്തുണയുമായി വിശാല്‍ രംഗത്തു വന്നിരുന്നു. ഇതിലുള്ള പ്രതികാരമെന്നാണ് വിവരം.

വിജയ്ക്ക് പിന്നാലെ
നേരത്തെ മെര്‍സല്‍ വിവാദത്തിനു പിന്നാലെ വിജയ്ക്കെതിരെ പ്രതികാര നടപടി ആരംഭിച്ചതായി വിവരങ്ങളുണ്ടായിരുന്നു. പഴയ ആദായനികുതി കേസ് കുത്തിപ്പൊക്കി ബിജെപി പ്രതികാര നടപടിക്ക് ഒരുങ്ങുന്നുവെന്നായിരുന്നു പുറത്തു വന്ന വിവരങ്ങള്‍.
-
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications