കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മാത്രമല്ല വിശാലും മോദിയുടെ ഇര? വിശാലിന്റെ നിര്‍മ്മാണ കമ്പനിയില്‍ റെയ്ഡ്; പ്രതികാരം?

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: വിജയിയുടെ പുതിയ ചിത്രമായ മെര്‍സലിനെ ചൊല്ലിയുള്ള വിവാദത്തില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇത് അതിജീവിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതികാരനടപടിയുമായി രംഗത്തെത്തിയിരിക്കുന്നുവെന്നാണ് സൂചനകള്‍. നേരത്തെ നടന്‍ വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പ് കേസുകള്‍ കുത്തിപ്പൊക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നിരുന്നു. വിജയിയെ പിന്തുണച്ച് രംഗത്തെത്തിയവര്‍ക്കെതിരെയും പ്രതികാര നടപടി ഉണ്ടാകുന്നുവെന്നാണ് സൂചനകള്‍.

തീയറ്ററുകളിലെ ദേശീയഗാന ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി.. ദേശീയത അടിച്ചേൽപ്പിക്കാനാവില്ലതീയറ്ററുകളിലെ ദേശീയഗാന ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി.. ദേശീയത അടിച്ചേൽപ്പിക്കാനാവില്ല

വിജയിയെ പിന്തുണച്ച് രംഗത്തെത്തിയ നടന്‍ വിശാലിന്റെ നിര്‍മ്മാണ കമ്പനിയിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരിക്കുകയാണ്. മെര്‍സല്‍ വിവാദം കത്തിപ്പടരുന്നതിനിടെയാണ് സംഭവം. എന്നാല്‍ വിശാലിന്റെ വരാനിരിക്കുന്ന ചിത്രമായ തുപ്പറിവാളനുമായി ബന്ധപ്പെട്ടാണ് റെയിഡെന്നാണ് സൂചന. ഇതിന് മെര്‍സല്‍ വിവാദവുമായി ബന്ധമില്ലെന്നും സൂചനകളുണ്ട്. എന്നാൽ എന്നാല്‍ റെയ്ഡ് നടന്നുവെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

വടപളനിയിലെ ഓഫീസില്‍

വടപളനിയിലെ ഓഫീസില്‍

വിശാലിന്റെ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയിലാണ് പരിശോധന നടന്നത്.തിങ്കളാഴ്ച ഉച്ചയോടെയാണ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആണ് വിശാല്‍.

ആദായ നികുതി വകുപ്പല്ല

ആദായ നികുതി വകുപ്പല്ല

ആദായ നികുതി വകുപ്പാണ് പരിശോധന നടത്തിയതെന്നാണ് ആദ്യം പുറത്തു വന്നിരുന്ന വിവരങ്ങള്‍. എന്നാല്‍ ജിഎസ്ടി ഇന്റലിജന്‍സ് ആണ് പരിശോധന നടത്തിയത്.

ജിഎസ്ടി വെട്ടിപ്പ് നടത്തി

ജിഎസ്ടി വെട്ടിപ്പ് നടത്തി

വിശാലിന്റെ പുതിയ ചിത്രമായ പേരറിവാളനില്‍ നിര്‍മ്മാണ കമ്പനി ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന എന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും വിശാല്‍ ഹാജരാക്കിയെന്നാണ് വിവരം.

ജിഎസ്ടിക്കെതിരെ പ്രതിഷേധം

ജിഎസ്ടിക്കെതിരെ പ്രതിഷേധം

സിനിമയിലെ ടാക്‌സിനെതിരെ വിശാല്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ ജിഎസ്ടി ഇന്റളിജന്‍സ് വിശാലിനെ നിരീക്ഷിച്ച് വരികയായിരുന്നു എന്നാണ് വിവരം.

2013ല്‍

2013ല്‍

2013ലാണ് വിശാല്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. ഇതിനോടകം ആറ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എല്ലാ ചിത്രങ്ങളിലും നായകന്‍ വിശാല്‍ തന്നെയാണ്.

പ്രതികാര നടപടി

പ്രതികാര നടപടി

വിശാലിനെതിരെ ഉണ്ടായത് ബിജെപിയുടെ പ്രതികാര നടപടിയാണെന്ന ആരോപണം ഉണ്ട്. പുതിയ ചിത്രമായ മെര്‍സല്‍ താന്‍ ഇന്റര്‍നെറ്റില്‍ കണ്ടുവെന്ന ബിജെപി നേതാവ് എച്ച് രാജയെ വിശാല്‍ വിമര്‍ശിച്ചിരുന്നു. കൂടാതെ മെര്‍സല്‍ ചിത്രത്തിനും വിജയ്ക്കും പിന്തുണയുമായി വിശാല്‍ രംഗത്തു വന്നിരുന്നു. ഇതിലുള്ള പ്രതികാരമെന്നാണ് വിവരം.

വിജയ്ക്ക് പിന്നാലെ

വിജയ്ക്ക് പിന്നാലെ

നേരത്തെ മെര്‍സല്‍ വിവാദത്തിനു പിന്നാലെ വിജയ്‌ക്കെതിരെ പ്രതികാര നടപടി ആരംഭിച്ചതായി വിവരങ്ങളുണ്ടായിരുന്നു. പഴയ ആദായനികുതി കേസ് കുത്തിപ്പൊക്കി ബിജെപി പ്രതികാര നടപടിക്ക് ഒരുങ്ങുന്നുവെന്നായിരുന്നു പുറത്തു വന്ന വിവരങ്ങള്‍.

English summary
tfpc president vishal's vadapalani office raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X