തല തലൈവിയ്ക്ക് പിന്‍ഗാമി! അജിത് ഷൂട്ടിംഗ് ഒഴിവാക്കി ചെന്നൈയിലെത്തിയതിന് പിന്നില്‍..
ബല്ഗേറിയയിലായിരുന്ന അജിതാണ് തിരക്കിട്ട് ഷൂട്ടിംഗ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തിയത്
ചെന്നൈ: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി തമിഴ്താരം അജിത്താകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അജിത് ചെന്നൈയില്‍. ജയലളിത മരിയ്ക്കുന്ന സമയത്ത് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബല്ഗേറിയയിലായിരുന്ന അജിതാണ് തിരക്കിട്ട് ഷൂട്ടിംഗ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തിയിട്ടുള്ളത്.
ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയെ നയിക്കാന്‍ അജിത് രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് സൂചന. മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തെങ്കിലും ജയലളിതയുടെ വ്യക്തിപ്രഭാവത്തിന് അടുത്തുപോലുമെത്താന്‍ പനീര്‍ശെല്‍വത്തിന് കഴിയില്ല, ഈ കുറവ് മറികടക്കാന്‍ അജിത് എത്തിയേക്കുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ജയലളിതയുമായി അടുത്ത ബന്ധം
ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അജിതിന്റെ വിവാഹത്തിലും ജയലളിത പങ്കെടുത്തിരുന്നു. ഇതിന് പുറമേ സെപ്തംബര്‍ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതും അജിതായിരുന്നു.

തല തലൈവിയ്ക്ക് പിന്‍ഗാമി
ജയലളിതയുടെ പിന്‍ഗാമിയായി തമിഴ്താരം അജിതിനെ ജയലളിത തിരഞ്ഞെടുത്തുവെന്ന് ചില കന്നഡ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഒക്ടോബറില്‍ തന്നെ ഇക്കാര്യം തീരുമാനമായതാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്.

അമ്മയെ വണങ്ങി
ചെന്നൈയിലെത്തിയ അജിത് ജയലളിതയെ അടക്കം ചെയ്ത മറീനാ ബീച്ചില്‍ ഭാര്യ ശാലിനിക്കൊപ്പമെത്തി പ്രണാമം അര്‍പ്പിച്ചു.

വിവേക് ഒബ് റോയിയ്ക്കൊപ്പം
വിവേക് ഒബ് റോയിക്കൊപ്പമുള്ള പുതിയ ചിത്ര സിരുത്തൈ ശിവയുടെ ഷൂട്ടിംഗിനായി ബല്ഗേറിയയിലേക്ക് പോയ അജിത് കഴിഞ്ഞ ദിവസം ചെന്നൈയില്‍ തിരിച്ചെത്തുകയായിരുന്നു.

ശശികലയോ അജിതോ
ജയലളിതയുടെ പിന്‍ഗാമിയായി എഐഎഡിഎംകെയെ നയിക്കാന്‍ തോഴി ശശികല നടരാജന് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അജിതിന്റെ ചെന്നൈയിലേക്കുള്ള മടങ്ങിവരവ്. ഇതുവരെ രാഷ്ട്രീയപാര്‍ട്ടിയുമായി ചേര്ന്നുപ്രവര്ത്തിക്കാത്ത അജിത് അമ്മയ്ക്കുവേണ്ടി പാര്‍ട്ടിയെ നയിക്കുമോ എന്നാണ് പാര്‍ട്ടി അണികളും തമിഴ് സിനിമാ ലോകവും ഉറ്റുനോക്കുന്നത്.
|
അമ്മയ്ക്ക് അന്ത്യാഞ്ജലി
ബള്ഗേറിയയിലായിരുന്ന അജിത് ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കുറിപ്പ് പുറത്തിറക്കിയിരുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications