കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ട തലവെട്ടി ബിനുവിന്റെ വീഡിയോ പുറത്ത്.. പാവം ഗുണ്ട.. ഉപദ്രവിക്കരുത്.. ജീവിച്ച് പൊക്കോട്ടെയെന്ന്!

Google Oneindia Malayalam News

മലയാളിയായ ഗുണ്ടാ നേതാവ് തലവെട്ടി ബിനു ഒരൊറ്റ കേക്ക് മുറി കൊണ്ടാണ് താരമായത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് വെച്ച് ബിനുവിന്റെ ജന്മദിനാഘോഷത്തിനിടെ വന്‍ ഗുണ്ടാ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. വാള് കൊണ്ട് കേക്ക് മുറിക്കുന്ന ഗുണ്ട ബിനു വാര്‍ത്തകളിലെ താരമായി മാറുകയും ചെയ്തു.

പ്രിയയുടെ കണ്ണിറുക്കലിനെതിരെ പോലീസില്‍ പരാതി.. കണ്ണിറുക്കി പ്രവാചകനെ അപമാനിച്ചു!പ്രിയയുടെ കണ്ണിറുക്കലിനെതിരെ പോലീസില്‍ പരാതി.. കണ്ണിറുക്കി പ്രവാചകനെ അപമാനിച്ചു!

കേക്ക് മുറിച്ച ശേഷം പോലീസിനെ കണ്ടതോടെ കണ്ടം വഴി ഓടിയ ബിനു കഴിഞ്ഞ ദിവസം ചെന്നൈ അമ്പത്തൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. പിടികൊടുക്കും ബിനു റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ട്.

ബിനു കീഴടങ്ങി

ബിനു കീഴടങ്ങി

ജന്മദിനാഘോഷത്തിനിടെ പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ തലവെട്ടി ബിനുവിന് വേണ്ടി ആന്ധ്രയിലും തമിഴ്‌നാട്ടിലും വന്‍ തെരച്ചില്‍ നടക്കുന്നതിനിടെയാണ് ഇയാളുടെ കീഴടങ്ങൽ. ബിനുവിനെക്കുറിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്‍ കഥകളാണ് പരക്കുന്നത്. കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് തൃശൂര്‍ സ്വദേശിയായ ബിനു.

വീഡിയോ പ്രചരിക്കുന്നു

വീഡിയോ പ്രചരിക്കുന്നു

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോ ബിനുവിന്റെ കുമ്പസാര മൊഴിയാണെന്ന് വിശേഷിപ്പിക്കാം. പോലീസ് പറയുന്നത് പോലെ താന്‍ അത്രവലിയ ഗുണ്ടയൊന്നും അല്ലെന്നാണ് ഒന്നര മിനുറ്റുള്ള വീഡിയോയില്‍ ബിനു പറയുന്നത്. കൂട്ടുകെട്ടിന്റെ ഭാഗമായി ചില കുറ്റകൃത്യങ്ങള്‍ പെട്ടതാണത്രേ.

പാവം ഗുണ്ട

പാവം ഗുണ്ട

അതിന് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ടെന്ന് ബിനു പറയുന്നു. എന്നാല്‍ മൂന്ന് വര്‍ഷമായി അതില്‍ നിന്നെല്ലാം വിട്ട് കരൂരില്‍ സ്വസ്ഥമായി ജീവിക്കുകയാണ്. തന്റെ സഹോദരന് മാത്രമാണ് ഇക്കാര്യം അറിയുന്നത്. ആറാം തിയ്യതി തന്റെ അന്‍പതാം പിറന്നാള്‍ ആയിരുന്നു.

ഒരുക്കിയത് സഹോദരൻ

ഒരുക്കിയത് സഹോദരൻ

ചെന്നെയിലേക്ക് പിറന്നാള്‍ ആഘോഷത്തിന് വിളിച്ചത് സഹോദരന്‍ ആണ്.മറ്റുള്ളവരെ വിളിച്ച് വരുത്തിയതും കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയതും സഹോദരന്‍ ആണ്. ഒരുക്കങ്ങളെല്ലാം കണ്ടപ്പോള്‍ ഇതെന്തിനാണ് എന്ന് താന്‍ ചോദിച്ചിരുന്നു. കേക്ക് മുറിച്ച ശേഷം പോകാം എന്നായിരുന്നു അവരുടെ മറുപടി.

വടിവാൾ കൊണ്ട് കേക്ക് മുറി

വടിവാൾ കൊണ്ട് കേക്ക് മുറി

കേക്ക് മുറിക്കാനായി വടിവാള്‍ തന്നത് ഒരു സുഹൃത്താണ്. ആയുധമൊന്നും തന്റെ കയ്യില്‍ ഇല്ലായിരുന്നു. കേക്ക് മുറിച്ച് പോകാന്‍ നില്‍ക്കുമ്പോഴാണ് സ്ഥലം പോലീസ് വളഞ്ഞത്. ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പ് നല്‍കി തന്നെ ജീവിക്കാന്‍ അനുവദിക്കണം എന്നാണ് തലവെട്ടി ബിനു വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

75 ഗുണ്ടകൾ പിടിയിൽ

75 ഗുണ്ടകൾ പിടിയിൽ

ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ എഴുപത്തിയഞ്ച് ഗുണ്ടകളെയാണ് പോലീസ് പിടികൂടിയത്. കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ പിടികിട്ടാപ്പുള്ളികളെ അടക്കമാണ് അന്ന് ഒരു ദിവസം കൊണ്ട് പോലീസിന് പിടികൂടാന്‍ സാധിച്ചത്. മാത്രമല്ല വാഹനങ്ങളും മാരകായുധങ്ങളും ഇവരില്‍ നിന്നും പിടികൂടുകയുണ്ടായി.

കൊലക്കേസ് പ്രതി

കൊലക്കേസ് പ്രതി

മുപ്പത് വടിവാള്‍, 45 ഇരുചക്ര വാഹനങ്ങള്‍, 60 മൊബൈല്‍ ഫോണുകള്‍, 8 കാറുകള്‍ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. ബിനുവിനൊപ്പം വിഘ്‌നേഷ്, കനകരാജ് എന്നീ ഗുണ്ടകളാണ് അന്ന് ഓടി രക്ഷപ്പെട്ടത്. നാല് കൊലക്കേസുകളില്‍ പ്രതിയാണ് തലവെട്ടി ബിനു. ഇയാളെ കണ്ടാല്‍ വെടിവെയ്ക്കാനാണ് പോലീസ് ഉത്തരവിട്ടിരുന്നത്. അതിനിടെയാണ് ബിനു സ്വയം കീഴടങ്ങിയത്.

കാറിൽ കറക്കം

കാറിൽ കറക്കം

ബിനുവിനെയും കൂട്ടരേയും കിട്ടാന്‍ നാട് നീളെ പോലീസ് വല വിരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരിടത്തും ഇയാള്‍ തുടര്‍ച്ചയായി തങ്ങിയിരുന്നില്ല. കാറില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ദിവസവും ഏതെങ്കിലും ഹോട്ടലില്‍ കയറി. കുളിയും മറ്റ് പ്രാഥമിക കൃത്യങ്ങളും നടത്തും. പിന്നേയും കാറില്‍ കറങ്ങും.

കേസുകളിൽ പുനരന്വേഷണം

കേസുകളിൽ പുനരന്വേഷണം

ആന്ധ്രയില്‍ മാത്രമല്ല കേരളത്തിലും ഇയാള്‍ ഇത്തരത്തില്‍ ഒളിച്ച് കറങ്ങിയതായി പോലീസ് പറയുന്നു. കുറേക്കാലമായി കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇയാള്‍ മൂന്ന് വര്‍ഷം കേരളത്തില്‍ ഒളിച്ച് താമസിച്ചുവെന്നും പോലീസ് കരുതുന്നു. ഇയാള്‍ക്കെതിരായ 4 കൊലക്കേസുകളില്‍ ഒന്നില്‍ ബിനു കുറ്റവിമുക്തനാണ്. മറ്റ് കേസുകളില്‍ അന്വേഷണം പുനരാരംഭിക്കാനാണ് പോലീസ് നീക്കം.

വൈറലായി വീഡിയോ

തലവെട്ടി ബിനുവിന്റെ വീഡിയോ

English summary
Criminal Thalavetti Binu's video viral in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X