• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താടി വെട്ടിയൊതുക്കി ജീന്‍സും ടീഷര്‍ട്ടുമിട്ട് ഇമാമിന്‍റെ ഒളിവു ജീവിതം; പകല്‍ മുഴുവന്‍ കാറില്‍ കറക്കം

  • By Desk

തിരുവനന്തപുരം: പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ തമിഴ്നാട്ടിലെ മധുരയില്‍ വെച്ചായിരുന്നു കേരള പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇദ്ദേഹത്തിന്‍റെ സഹായി ഫാസിലിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സിപിഎം സീറ്റ് നല്‍കിയില്ല; മുന്നണി മാറ്റം വെറുതെയായി, എല്‍ജെഡിയില്‍ ആഭ്യന്തര കലാപം രൂക്ഷം

പോലീസ് കസ്റ്റഡിയില്‍ എടുത്ത ഷെഫീഖിന്‍റെ സഹോദരന്‍റെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോള്‍ പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കാറില്‍

കാറില്‍

സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇമാമിനെതിരെയുള്ള കേസ് പേപ്പാറ വനത്തോട് ചേര്‍ന്ന് ഇമാമിന്‍റെ കാറില്‍ പെണ്‍കുട്ടിയെ കണ്ടതോടെ നാട്ടുകാരിയായ പെണ്‍കുട്ടിയാണ് വിവരം ആദ്യമായി മറ്റുള്ളവര്‍ക്ക് കൈമാറിയത്.

പോക്സോ നിയമം

പോക്സോ നിയമം

തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയായിരുന്നു.പിന്നാലെ പള്ളിക്കമിറ്റി ഭാരവാഹികള്‍ ഷെഫീഖ് ഖാസിമിക്കെതിരെ പരാതി നല്‍കി ഇത് പ്രകാരം പോക്സോ നിയമമനുസരിച്ച് ഷെഫീഖിനെതിരെ പോലീസ് കേസെടുത്തിരുന്നു.

പീഡന വിവരം

പീഡന വിവരം

അതേസമയം ഇമാമിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോ പെണ്‍കുട്ടിയോ തയ്യാറായിരുന്നില്ല.എന്നാല്‍ പിന്നീട് ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ഇമാം ഒളിവില്‍ പോയത്.

സിസിടിവി

സിസിടിവി

ഊട്ടി, വിജയവാഡ എന്നിവിടങ്ങളിലാണ് ഷെഫീഖ് ഖാസിമി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇമാമിന്‍റെ സഹോദരൻ പെരുമ്പാവൂർ സ്വദേശിയായ നൗഷാദാണ് എല്ലാ സഹായങ്ങളും ചെയ്തിരുന്നത്. ഒരു ലോഡ്ജിൽ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘമായ റൂറൽ ഷാഡോ പൊലീസിന് പിടിവള്ളിയായി.

ലോഡ്ജുകളില്‍

ലോഡ്ജുകളില്‍

പകല്‍ സഹായി ഫാസിലിന്‍റെ കാറില്‍ കറങ്ങിയ ശേഷം രാത്രിയില്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു ഇമാം. ലോഡ്ജുകളില്‍ റൂം എടുക്കാന്‍ ഫാസിലിന്‍റെ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്.

ടീ ഷര്‍ട്ടും ജീന്‍സും

ടീ ഷര്‍ട്ടും ജീന്‍സും

തിരിച്ചറിയാതിരാക്കന്‍ താടിയും മുടിയും വെട്ടിയൊതുക്കിയ ഇമാം തലപ്പാവും മതപുരോഹിതന്‍റേതായ മറ്റ് വസ്ത്രങ്ങളും ഉപേക്ഷിച്ചു. ഷര്‍ട്ടിന് പുറമേ ടീ ഷര്‍ട്ടും ജീന്‍സുമായിരുന്നു ഒളിവില്‍ കഴിയുമ്പോഴത്തെ വസ്ത്രമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇമാമിനുവേണ്ടിയുള്ള പണം

ഇമാമിനുവേണ്ടിയുള്ള പണം

ഫാസിലിന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് ഫെഫീക്ക് ഖാസ്മിയെ മറ്റുള്ളവരെ വിളിച്ചിരുന്നത്. സഹോദരനായ നൗഷാദിന്‍റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇമാമിനുവേണ്ടിയുള്ള പണം ബന്ധുക്കളടക്കമുള്ളവര്‍ അയച്ചു നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വിവരം ലഭിക്കുന്നത്.

വിവരം ലഭിക്കുന്നത്.

നാഷാദിനെ കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയപ്പോഴാണ് ഫാസിലിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഫാസിലിന്‍റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് ഷെഫീഖ് ഖാസിമിയും മധുരയില്‍ ഉണ്ടെന്ന് മനസ്സിലാക്കി.

പിടികൂടുന്നു

പിടികൂടുന്നു

മധുരയിലെത്തിയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാറില്‍ കറങ്ങുകയായിരുന്ന ഇമാമിനേയും ഫാസിലിനേയും പിടികൂടുകയായിരുന്നു. കീഴടങ്ങാൻ നേരത്തെ സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഇമാം ഒളിവില്‍ കഴിയുകയായിരുന്നു.

കുറ്റം സമ്മതിച്ചപ

കുറ്റം സമ്മതിച്ചപ

ചോദ്യം ചെയ്യലില്‍ ഇമാം കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇമാം വാഹനത്തിൽ കയറ്റിയത്. തൊഴിലുറപ്പ് സ്ത്രീകൾ വാഹനത്തിൽ കുട്ടിയെ കണ്ടെന്നും വാക്കുതർക്കമുണ്ടായെന്നും ഇമാം മൊഴി നല്‍കി.

തെളിവെടുക്കും

തെളിവെടുക്കും

പ്രതിയെ ഇന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തി തെളിവെടുത്തേക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയാൽ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

English summary
thaliyakode case accused imam pleaded guilty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X