കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായിയുടെ കൊല; ഭാര്യയും വേലക്കാരിയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: താനെയിലെ ഭീവാണ്ടിയില്‍ ഇലക്ട്രിക് ഷോപ്പ് നടത്തിവരികയായിരുന്നു ദിലീപ് ജെയ്‌നിന്റെ(40) കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയെയും മറ്റു മൂന്നു പേരെയും ഭീവാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ദിലീപിന്റെ ഭാര്യ പായല്‍ ജെയ്ന്‍(35), അവരുടെ വീട്ടു ജോലിക്കാരി മഞ്ജുള മുകേഷ് കുമാര്‍(35), രത്‌നലാല്‍ ഏലിയാസ്(39), സോഹന്‍ സിങ്(35) എന്നിവരാണ് അറസ്റ്റിലായത്.

മെയ് 24ലാണ് ദിലീപ് ജെയ്ന്‍ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. കവര്‍ച്ചയ്ക്കിടെ അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഭാര്യ പോലീസിന് മൊഴി നല്‍കിയിരുന്നത്. വീട്ടില്‍ നിന്നും 1.25 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്നതായും ഭാര്യ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവര്‍ തന്നെ പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

arrest

സംഭവ ദിവസം ദിലീപിന്റെ വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികള്‍ രാജസ്ഥാനിലുള്ളവരാണെന്ന് മനസിലാക്കി ഒരുസംഘത്തെ അവിടേക്ക് അയക്കുകയും ചെയ്തു. ഇവിടെ വച്ചാണ് രത്‌നലാല്‍ ഏലിയാസിനെയും സോഹന്‍ സിങ്ങിനെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ നല്‍കിയ മൊഴി പ്രകാരം മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു.

ഭര്‍ത്താവുമായി പായല്‍ വഴക്കു കൂടുന്നത് പതിവായിരുന്നു. ഭര്‍ത്താവിന്റെ പിതാവിന്റെ രാജസ്ഥാനിലുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തുടക്കത്തില്‍ വേലക്കാരിയുടെ സഹായമാണ് അവര്‍ തേടിയത്. രാജസ്ഥാന്‍ സ്വദേശിനിയായ വേലക്കാരിയാണ് സഹോദരന്റെ സഹായത്താല്‍ കൊലയാളികളെ ഏര്‍പ്പാട് ചെയ്യുന്നത്. 10 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍, കൊലപാതകത്തിനുശേഷം 1 ലക്ഷം രൂപ മാത്രമേ നല്‍കിയിട്ടുള്ളുവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. വേലക്കാരിയുടെ സഹോദരന്‍ ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി.

English summary
Thane businessman murder case: Wife, 3 others held
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X