സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇനി റേഡിയോ ജോക്കികള്‍!!!
മുംബൈ: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇനി റേഡിയോ ജോക്കികളും വരും. താനെ ജയിലില്‍ നിന്നാണ് ഈ വാര്‍ത്ത. ജയില്‍ നിവാസികളിലെ റേഡിയോ ജോക്കികളെ പുറത്തുകൊണ്ടുവരുന്നതിനായി ജയില്‍ അധികൃതരാണ് എഫ്എം റേഡിയോ ആരംഭിക്കുന്നത്. ജയില്‍ നിവാസികള്‍ തന്നെ പ്രൊഡ്യൂസര്‍മാരും ജോക്കികളുമാവുന്ന പരിപാടികളായിരിക്കും എഫ്എമ്മില്‍ പ്രക്ഷേപണം ചെയ്യുക.
സന്ദര്‍ശനത്തിനിടെ ജയില്‍ സൂപ്രണ്ട് ഹിരാലാല്‍ ജാദവാണ് മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏക്നാഥ് ഷിന്‍ഡെയെ ജയിലില്‍ എഫ്എം സ്റ്റേഷന് ആരംഭിക്കുന്നതിനുള്ള പദ്ധതി അറിയിച്ചത്. തുടര്‍ന്ന് റേഡിയോ സ്റ്റേഷനുള്ള സ്ഥലം പരിശോധിച്ച മന്ത്രി എഫ്എം സ്റ്റേഷന് ഉദ്ഘാടനത്തിന് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനെ ക്ഷണിക്കാമെന്നും അറിയിച്ചാണ് മടങ്ങിയത്. ഇതിനാവശ്യമായ അനുമതികളും മന്ത്രി ഇടപെട്ട് ലഭ്യമാക്കും.

ജയില്‍ നിവാസികള്‍ക്കായി ആരംഭിക്കുന്ന എഫ്എം റേഡിയോ നഗരത്തിന്റെ മറ്റ് ഭാഗത്തേക്ക് കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയും താനെ ജയില്‍ അധികൃതരുടെ പരിഗണനയിലുണ്ട്. ജയിലിനുള്ളില്‍ ജിംനേഷ്യം ആരംഭിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പതഞ്ജലി യോഗാ സെന്റര്‍ നടത്തിയ യോഗ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ 29 ജയില്‍ നിവാസികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ജയില്‍ സന്ദര്‍ശനത്തിനിടെ മന്ത്രി വിതരണം ചെയ്തു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications