കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇനി റേഡിയോ ജോക്കികള്‍!!!

Google Oneindia Malayalam News

മുംബൈ: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇനി റേഡിയോ ജോക്കികളും വരും. താനെ ജയിലില്‍ നിന്നാണ് ഈ വാര്‍ത്ത. ജയില്‍ നിവാസികളിലെ റേഡിയോ ജോക്കികളെ പുറത്തുകൊണ്ടുവരുന്നതിനായി ജയില്‍ അധികൃതരാണ് എഫ്എം റേഡിയോ ആരംഭിക്കുന്നത്. ജയില്‍ നിവാസികള്‍ തന്നെ പ്രൊഡ്യൂസര്‍മാരും ജോക്കികളുമാവുന്ന പരിപാടികളായിരിക്കും എഫ്എമ്മില്‍ പ്രക്ഷേപണം ചെയ്യുക.

 വിവാഹ മോചനം ആഘോഷമാക്കി വാര്‍ത്ത അവതാരക, ചിത്രങ്ങള്‍ വൈറലാവുന്നു വിവാഹ മോചനം ആഘോഷമാക്കി വാര്‍ത്ത അവതാരക, ചിത്രങ്ങള്‍ വൈറലാവുന്നു

സന്ദര്‍ശനത്തിനിടെ ജയില്‍ സൂപ്രണ്ട് ഹിരാലാല്‍ ജാദവാണ് മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ജയിലില്‍ എഫ്എം സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി അറിയിച്ചത്. തുടര്‍ന്ന് റേഡിയോ സ്റ്റേഷനുള്ള സ്ഥലം പരിശോധിച്ച മന്ത്രി എഫ്എം സ്റ്റേഷന് ഉദ്ഘാടനത്തിന് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനെ ക്ഷണിക്കാമെന്നും അറിയിച്ചാണ് മടങ്ങിയത്. ഇതിനാവശ്യമായ അനുമതികളും മന്ത്രി ഇടപെട്ട് ലഭ്യമാക്കും.

rj

ജയില്‍ നിവാസികള്‍ക്കായി ആരംഭിക്കുന്ന എഫ്എം റേഡിയോ നഗരത്തിന്റെ മറ്റ് ഭാഗത്തേക്ക് കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയും താനെ ജയില്‍ അധികൃതരുടെ പരിഗണനയിലുണ്ട്. ജയിലിനുള്ളില്‍ ജിംനേഷ്യം ആരംഭിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പതഞ്ജലി യോഗാ സെന്റര്‍ നടത്തിയ യോഗ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ 29 ജയില്‍ നിവാസികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ജയില്‍ സന്ദര്‍ശനത്തിനിടെ മന്ത്രി വിതരണം ചെയ്തു.

സ്വവര്‍ഗരതിയെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ച റേഡിയോ സ്‌റ്റേഷന്‍ അധികൃതര്‍ പൂട്ടിച്ചുസ്വവര്‍ഗരതിയെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ച റേഡിയോ സ്‌റ്റേഷന്‍ അധികൃതര്‍ പൂട്ടിച്ചു

English summary
Thane central jail authority soon to start FM station for inmates and make them as radio jockeys and program producers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X