മേല്‍ജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി
താനെ: മുംബൈയില്‍ ദുരഭിമാനക്കൊല. നവി മുംബൈയിലാണ് സംഭവം. മേല്‍ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചുവെന്ന കുറ്റത്തിന് ദളിത് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. പതിനാറുകാരനാണ് കൊല്ലപ്പെട്ടത്.
സ്വപ്‌നില്‍ സോനവാനാണ് കൊല്ലപ്പെട്ടത്. നെറൂളിലെ ധാരാവി സ്വദേശിയാണിയാള്‍. ഇയാളുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. സോനവാനെ പെണ്‍കുട്ടിയുടെ സഹോദരന്‍ അടക്കമുള്ള 25 പേര്‍ തട്ടികൊണ്ട് പോയാണ് കൊലപ്പെടുത്തിയത്. വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതോടെ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പതിനേഴ് കാരിയായ കാമുകിയെയും ഇവരുടെ ഏഴ് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ നെറുല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ അവഗണിക്കുക്കയായിരുന്നു. പരാതിയില്‍ നടപടിയെടുക്കാത്ത രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.
കൊലപാതകം, തട്ടികൊണ്ടുപോകല്‍, വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പുറമേ എസ്‌സി, എസ്ടി വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 25 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications