രണ്ട് സ്കൂള്‍ കുട്ടികളെ ആറുമാസത്തോളം പീഡിപ്പിച്ച സ്കൂള്‍ ഡ്രൈവര്‍ അറസ്റ്റില്‍
ഭീവാണ്ടി: രണ്ട് സ്കൂള്‍ കുട്ടികളെ ആറുമാസത്തോളം വാഹനത്തില്‍വെച്ച് പീഡിപ്പിച്ച സ്കൂള്‍ ഡ്രൈവര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഭീവാണ്ടി സ്വദേശിയായ തുളസീറാം മനേറെ ആണ് അറസ്റ്റിലായത്. എട്ടുവയസും ഒമ്പതുവയസും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടുന്നതും തിരിച്ചെത്തിക്കുന്നതും ഇയാളുടെ എസ്യുവിയില് ആയിരുന്നു.
കുട്ടികള്‍ സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളോട് അധ്യാപകര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തങ്ങളെ ആറുമാസമായി ഡ്രൈവര്‍ പീഡിപ്പിച്ചിരുന്നതായി കുട്ടികള്‍ പറഞ്ഞു. കാറിനുളളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ചായിരുന്നു പീഡനം. രക്ഷിതാക്കള്‍ സ്കൂളില്‍ അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകരാണ് പോലീസില്‍ പരാതി നല്‍കിയത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്സോ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. രണ്ടുകുട്ടികള്‍ പരാതി നല്‍കിയതോടെ മറ്റുള്ളവരും പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
More From
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications