താനെയില്‍ 14 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ 14 പേരെ കൂട്ടക്കൊല നടത്തിയശേഷം ആത്മഹത്യ ചെയ്ത പ്രതി മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റിക്ക് അടിമയായിരുന്നെന്ന് സംശയിക്കുന്നതായി കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍. കൂട്ടക്കൊല നടത്തിയ ഹസ്‌നെന്‍ വരേക്കര്‍ മാനസിമകമായ രോഗത്തിന് അടിമയായിരിക്കാമെന്നുതന്നെയാണ് പോലീസ് കരുതുന്നത്.
ഇതുസംബവന്ധിച്ച് മാനസിക രോഗ വിദഗ്ധരുമായും ക്രിമിനലോളജിസ്റ്റുകളുമായി പോലീസ് സംഘം ചര്‍ച്ച നടത്തി. കൊലപാതകം നടന്ന ഹസ്‌നെന്റ വീട്ടില്‍ നിന്നും ചില ഗുളികള്‍ കണ്ടെടുത്തിരുന്നു. ഇത് മാനസിക രോഗത്തിന് കഴിച്ചതാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. മരുന്നു കുറിച്ചുനല്‍കിയ ഡോക്ടറെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.

സഹപ്രര്‍ത്തകരോടും സുഹൃത്തുക്കളോടും അയല്‍ക്കാരോടുമെല്ലാം അങ്ങേയറ്റം ബഹുമാനത്തോടെ പെരുമാറിയിരുന്നയാളാണ് കൊലപാതകി എന്നതാണ് മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി എന്ന അപൂര്‍വ രോഗം പ്രതിക്ക് ഉണ്ടായിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നത്. കൊല നടന്നദിവസം രാത്രി പ്രതിയുടെ ഏറ്റവും ക്രൂരമായ മുഖമാണ് ലോകത്തിനുമുന്നില്‍ വെളിപ്പെട്ടത്.
വിശേഷ ദിവസങ്ങളില്‍ മാംസത്തിനായി ആടുകളെ കൊലപ്പെടുത്തിരുന്നത് പ്രതിയായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാന്‍ ഹസ്‌നെന് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. സമീപത്തുള്ള ആള്‍ദൈവത്തിന്റെ അടുത്ത് ഇയാള്‍ സന്ദര്‍ശകനായിരുന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ മന്ത്രവാദത്തിന്റെ ഭാഗമായാണോ കൊല നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. കൊലപാതകത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ സുബിയ ബാര്‍മറില്‍ നിന്നും കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പോലീസ്.












Click it and Unblock the Notifications