കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനെയില്‍ 14 പേരുടെ കൊലപാതകം; പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: താനെയില്‍ 14 പേരുടെ കൂട്ടക്കൊല നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് കണ്ടെത്തി. മുപ്പത്തിയഞ്ചുകാരനായ ഹസ്‌നെയിന്‍ അന്‍വര്‍ ആണ് തന്റെ കുടുംബത്തിലെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹസ്‌നെയിനിന്റെ ഒരു സഹോദരിമാത്രമാണ് രക്ഷപ്പെട്ടത്.

ഹസ്‌നെയിന്‍ കൊലനടത്താനുണ്ടായ കാരണമാണ് പോലീസ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സാബിയയില്‍ നിന്നും അന്വേഷണ സംഘത്തിന് കാര്യമായ വിവരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹസ്‌നെയിനുമായി ബന്ധപ്പെട്ട് മുഴുവന്‍ പേരില്‍നിന്നും മൊഴിയെടുക്കല്‍ തുടരുകയാണ്.

murder

67 ലക്ഷം രൂപ പ്രതിക്ക് കടമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പല ബന്ധുക്കളില്‍ നിന്നായാണ് കടംവാങ്ങിയതെന്നതിനാല്‍ കൊലപാതകത്തിന് അതൊരു കാരണമായിരിക്കാമെന്ന് പോലീസ് പറഞ്ഞു. കൂടാതെ ചില സ്ത്രീകളുമായി പ്രതിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായും പോലീസ് കണ്ടെത്തി. ഇയാളുടെ ഫേസ്ബുക്കില്‍ നിന്നുമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെടുത്തത്.

പ്രതിക്ക് മാനസികമായ പ്രശ്‌നങ്ങളുള്ളതായി സാബിയ പോലീസിന് മൊഴി നല്‍കിയിരുന്നു. മാനസിക പ്രശ്‌നങ്ങളുള്ള സ്വന്തം സഹോദരിയെ ഹസ്‌നെയിന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും സാബിയ പറഞ്ഞു. താമസസ്ഥലത്തിനടുത്ത് വീട്ടുകാര്‍ അറിയാതെ പ്രതി വാടകയ്ക്ക് റൂമെടുത്തതും അന്വേഷണവിധേയമാക്കുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നുതന്നെയാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

English summary
Thane murder Accused Hasnain Warekar, Thane murder rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X